ഇത് രാജ്യത്തിന് വേണ്ടി ചെയ്യണം; ഗംഭീറിനോട് ജയ് ഷാ

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ചാമ്പ്യന്മാരായതിന് ശേഷമാണ് ബിസിസിഐ സെക്രട്ടറി ഗംഭീറിനെ സമീപിച്ചത്.

dot image

കൊൽക്കത്ത: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കാൻ ഗൗതം ഗംഭീറിനോട് ബിസിസിഐ സെക്രട്ടറി ജയ് ഷാ ആവശ്യപ്പെട്ടതായി റിപ്പോർട്ട്. ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ചാമ്പ്യന്മാരായതിന് ശേഷമാണ് ബിസിസിഐ സെക്രട്ടറി ആവശ്യവുമായി ഗംഭീറിനെ സമീപിച്ചത്. ഇത് നമുക്ക് രാജ്യത്തിന് വേണ്ടി ചെയ്യണമെന്നാണ് ജയ് ഷാ ഗംഭീറിനോട് പറഞ്ഞത്.

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേയ്ക്ക് അപേക്ഷകൾ നൽകേണ്ട സമയം അവസാനിച്ചിരിക്കുകയാണ്. സ്റ്റീഫൻ ഫ്ലെമിങ്, റിക്കി പോണ്ടിംഗ്, ജസ്റ്റിൻ ലാംഗർ തുടങ്ങിയ പേരുകൾ പരിശീലക സ്ഥാനത്തേയ്ക്ക് ഉയർന്നുകേട്ടിരുന്നു. എങ്കിലും ഇന്ത്യൻ ടീമിന്റെ കോച്ചാകാൻ താൽപ്പര്യമില്ലെന്ന് ഇവർ വ്യക്തമാക്കി രംഗത്തെത്തി.

പെപ്പ് ജൂനിയർ, എൻസോ മറെസ്ക ചെൽസിയുടെ പുതിയ പരിശീലകൻ

ഇന്ത്യൻ ടീമിന്റെ പരിശീലക സ്ഥാനത്തേയ്ക്ക് വിദേശ പരിശീലകരെ പരിഗണിക്കുന്നില്ലെന്നും ബിസിസിഐ സെക്രട്ടറി പറഞ്ഞിരുന്നു. ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിനേക്കുറിച്ച് മികച്ച ധാരണയുള്ളവരെ മാത്രമെ ദേശീയ ടീമിന്റെ കോച്ചാകാൻ പരിഗണിക്കൂവെന്നാണ് ബിസിസിഐയുടെ നിലപാട്. ഇതോടെ ഗൗതം ഗംഭീർ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്ത് എത്തുവാനാണ് സാധ്യത കൂടുതൽ.

dot image
To advertise here,contact us
dot image