
കൊല്ക്കത്ത: ഇന്ത്യന് പ്രീമിയര് ലീഗിന്റെ കലാശപ്പോരിന് തയ്യാറെടുക്കുകയാണ് കൊല്ക്കത്ത നൈറ്റ് റൈഡേഴ്സ്. ടൂര്ണമെന്റില് ഉടനീളം മികച്ച പ്രകടനം നടത്തിയ ടീം. ഗൗതം ഗംഭീറിന്റെ തിരിച്ചുവരവാണ് കൊല്ക്കത്തയെ ഐപിഎല്ലിന്റെ ഫൈനലിനെത്തിച്ചത്. പിന്നാലെ ഇന്ത്യന് മുന് താരത്തെ തേടി വമ്പന് ഓഫറുമെത്തി.
കൊല്ക്കത്ത നൈറ്റ് റൈഡേഴ്സ് ഉടമ ഷാരൂഖ് ഖാന് ആണ് ഓഫര് നല്കിയിരിക്കുന്നത്. കൊല്ക്കത്തയില് തുടരാന് ഗംഭീറിന് ഷാരൂഖ് 'ബ്ലാങ്ക് ചെക്ക്' ഓഫര് ചെയ്തതായാണ് റിപ്പോര്ട്ട്. പ്രതിഫലം എത്രവേണമെന്ന് ഗംഭീറിന് തീരുമാനിക്കാം. പക്ഷേ 10 വര്ഷം കൊല്ക്കത്ത നൈറ്റ് റൈഡേഴ്സിനൊപ്പം നില്ക്കണമെന്നാണ് ഷാരൂഖിന്റെ ഉപാധി. ഇന്ത്യന് ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേയ്ക്ക് ഗംഭീറിനെ പരിഗണിക്കുന്നതിനിടയിലാണ് കൊല്ക്കത്ത ഉടമയുടെ ഓഫറും വന്നിരിക്കുന്നത്.
'ഈ കാര്യം ഉറപ്പ് നല്കണം'; ഇന്ത്യന് കോച്ചാകുന്നതില് ഗംഭീറിന്റെ ഉപാധിഅതിനിടെ ഇന്ത്യന് പരിശീലകനാകുന്നതില് ഗംഭീറും ബിസിസിഐയെ നിലപാട് അറിയിച്ചു. തന്റെ ഒരു നിര്ദ്ദേശം അംഗീകരിച്ചാല് ഇന്ത്യന് ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കാമെന്നാണ് മുന് താരത്തിന്റെ വാക്കുകള്. താന് അപേക്ഷ നല്കിയാല് പരിശീലകനാക്കാമെന്ന് ഉറപ്പ് നല്കണമെന്നാണ് ഗംഭീറിന്റെ നിര്ദ്ദേശം. വിദേശ പരിശീലകരടക്കം പിന്മാറിയ സാഹചര്യത്തില് ഇന്ത്യന് മുന് താരത്തെ ബിസിസിഐ പരിഗണിച്ചേക്കും.