
ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്നും രാജസ്ഥാൻ റോയൽസ് പുറത്തായി. പിന്നാലെ രാജസ്ഥാന്റെ മധ്യനിര ബാറ്റർ ഹെറ്റ്മയർ ബിസിസിഐ നടപടി നേരിടുകയാണ്. മത്സരത്തിൽ അഭിഷേക് ശർമ്മയുടെ പന്തിൽ താരം ക്ലീൻ ബൗൾഡ് ആകുകയായിരുന്നു. വിക്കറ്റ് നഷ്ടമായതിന്റെ ദേഷ്യത്തിൽ ഹെറ്റ്മയർ ബാറ്റുകൊണ്ട് സ്റ്റമ്പിൽ അടിച്ചു. ഇതോടെയാണ് താരത്തിനെതിരെ നടപടി വന്നിരിക്കുന്നത്.
മാച്ച് ഫീയുടെ 10 ശതമാനമാണ് ഹെറ്റ്മയറിന് പിഴ വിധിച്ചിരിക്കുന്നത്. മത്സരത്തിൽ 10 പന്ത് നേരിട്ട ഹെറ്റ്മയർ നാല് റൺസുമായി പുറത്തായി. പിന്നാലെ രാജസ്ഥാൻ റോയൽസ് തോൽവിയിലേക്കും നീങ്ങി. 176 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് ഏഴിന് 139 റൺസെടുക്കാനെ സാധിച്ചുള്ളു.
സൺറൈസേഴ്സിന്റെ കരുത്തും ദൗർബല്യവും അറിയാം; പാറ്റ് കമ്മിൻസ്യശസ്വി ജയ്സ്വാൾ 42, ധ്രുവ് ജുറേൽ പുറത്താകാതെ 56 എന്നിവർ മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. മറ്റാർക്കും തിളങ്ങാൻ കഴിയാതെ വന്നതോടെ ഐപിഎല്ലിന്റെ രണ്ടാം ക്വാളിഫയറിൽ രാജസ്ഥാൻ പുറത്തായി.