
ചെന്നൈ: രാജസ്ഥാന് റോയല്സ് പേസര് സന്ദീപ് ശര്മ്മയെ അഭിനന്ദിച്ച് ക്യാപ്റ്റന് സഞ്ജു സാംസണ്. സീസണിലുനീളം റോയല്സിന് വേണ്ടി മിന്നും പ്രകടനം കാഴ്ച വെക്കാന് സന്ദീപിന് സാധിച്ചിരുന്നു. രണ്ടാം ക്വാളിഫയറില് പരാജയം വഴങ്ങിയെങ്കിലും സണ്റൈസേഴ്സ് ഹൈദരാബാദിന്റെ നിര്ണായകമായ രണ്ട് വിക്കറ്റ് വീഴ്ത്തി സന്ദീപ് തിളങ്ങി. ഈ സാഹചര്യത്തിലാണ് താരത്തെ അഭിനന്ദിച്ച് സഞ്ജു രംഗത്തെത്തിയത്.
'സന്ദീപ് ശര്മ്മയുടെ പ്രകടനത്തില് ഞാന് സന്തുഷ്ടനാണ്. താരലേലത്തില് തിരഞ്ഞെടുക്കപ്പെടാത്തതിലും പകരക്കാരനായി റോയല്സില് തിരിച്ചെത്തിയതിലും സീസണിലുടനീളം അദ്ദേഹം പന്തെറിഞ്ഞ രീതിയിലും എനിക്ക് സന്തോഷമുണ്ട്. കഴിഞ്ഞ രണ്ട് വര്ഷങ്ങളിലെ കണക്കുകള് നോക്കുകയാണെങ്കില് ജസ്പ്രീത് ബുംറയ്ക്ക് ശേഷം സന്ദീപ് ശര്മ്മയായിരിക്കും മികച്ച ബൗളര്. അത്രയ്ക്കും മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ച വെച്ചത്', മത്സരശേഷം സഞ്ജു പറഞ്ഞു.
യുവിയേക്കാൾ മികച്ച ബൗളറാവാന് എനിക്ക് കഴിയുമെന്ന് അദ്ദേഹം തന്നെ പറഞ്ഞു: അഭിഷേക് ശർമ്മസീസണിലെ 11 മത്സരങ്ങളില് നിന്ന് 13 വിക്കറ്റുകളാണ് സന്ദീപ് ശര്മ്മയുടെ സമ്പാദ്യം. രണ്ടാം ക്വാളിഫയറില് സണ്റൈസേഴ്സിനെതിരെ നാല് ഓവറുകള് പന്തെറിഞ്ഞ സന്ദീപ് കേവലം 25 റണ്സ് മാത്രം വിട്ടുകൊടുത്താണ് രണ്ട് വിക്കറ്റുകള് വീഴ്ത്തിയത്. ഓപ്പണര് ട്രാവിസ് ഹെഡിനെ (34) വീഴ്ത്തിയ സന്ദീപ് അര്ദ്ധ സെഞ്ച്വറി നേടിയ ഹെന്റിച്ച് ക്ലാസനെ ബൗള്ഡാക്കുകയും ചെയ്തു.