
മുംബൈ: ഇന്ത്യന് ക്രിക്കറ്റ് താരം ഹാര്ദ്ദിക്ക് പാണ്ഡ്യയ്ക്ക് മോശം സമയമാണ്. മുംബൈ ഇന്ത്യന്സ് നായകനായുള്ള താരത്തിന്റെ പ്രകടനം മികച്ചതായിരുന്നില്ല. പിന്നാലെ തന്റെ വ്യക്തിജീവിതത്തിലും ചില പ്രതിസന്ധികള് ഉയരുകയാണ്. സെര്ബിയന് നടിയും മോഡലും നര്ത്തകിയുമായ നടാഷ സ്റ്റാന്കോവിച്ചുമായി ഹാര്ദ്ദിക്ക് വേര്പിരിഞ്ഞുവെന്ന വാര്ത്തകളാണ് ഇപ്പോള് സമൂഹമാധ്യമങ്ങളില് പ്രചരിക്കുന്നത്.
ഇരുവരും വിവാഹിതരായതിന് പിന്നാലെ തന്റെ പേര് നടാഷ സ്റ്റാന്കോവിച്ച് പാണ്ഡ്യ എന്നാക്കി മാറ്റിയിരുന്നു. എന്നാല് ഇപ്പോള് നടാഷ പേരിലെ പാണ്ഡ്യ ഒഴിവാക്കി. ഒപ്പം ഐപിഎല് വേദികളില് ഹാര്ദ്ദിക്കിന് പിന്തുണയുമായി നടാഷ എത്തിയതുമില്ല.
ഹൈദരാബാദിന്റെ സ്പിന്നിനെ നേരിടാൻ രാജസ്ഥാന് ആളുണ്ടായില്ല; സഞ്ജു സാംസൺസമൂഹമാധ്യമങ്ങളിലും ഇരുവരും പരസ്പരം പിന്തുടരുന്നില്ല. നടാഷയുടെ പിറന്നാള് ദിനമായിരുന്നു മാര്ച്ച് നാല്. ആ ദിവസം ഹാര്ദ്ദിക്ക് നടാഷയ്ക്ക് പിറന്നാള് സന്ദേശങ്ങള് ഒന്നും പോസ്റ്റ് ചെയ്തിട്ടില്ല. 2020ലെ കൊവിഡ് ലോക്ഡൗണ് സമയത്താണ് ഇരുവരും വിവാഹിതരായത്. പിന്നാലെ കഴിഞ്ഞ വര്ഷം ഹിന്ദുമത ആചാരപ്രകാരം ആഘോഷപൂര്വ്വമായ വിവാഹവും നടന്നിരുന്നു. അഗാസത്യ എന്നൊരു ആണ്കുഞ്ഞും ഇരുവര്ക്കുമുണ്ട്. എന്നാല് ഇരുവരും വേര്പിരിഞ്ഞതായി ഔദ്യോഗിക സ്ഥിരീകരണമില്ല.