
May 29, 2025
05:59 PM
ടെക്സാസ്: ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പര സ്വന്തമാക്കി അമേരിക്ക. ആവേശകരമായ രണ്ടാം ട്വന്റി 20യിൽ ആറ് റൺസ് ജയത്തോടെയാണ് അമേരിക്കയുടെ പരമ്പര ജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത യുഎസ് ടീം ആറ് വിക്കറ്റ് നഷ്ടത്തിൽ 144 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ ബംഗ്ലാദേശ് 138 റണ്സില് ഓൾ ഔട്ടായി. ടെസ്റ്റ് കളിക്കുന്ന ഒരു രാജ്യത്തിനെതിരെ അമേരിക്ക ആദ്യമായാണ് ട്വന്റി 20 പരമ്പര സ്വന്തമാക്കുന്നത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ അമേരിക്കയ്ക്കായി ഓപ്പണിംഗ് സഖ്യം ഭേദപ്പെട്ട തുടക്കമാണ് നൽകിയത്. സ്റ്റീവൻ ടെയ്ലർ 31ഉം ക്യാപ്റ്റൻ മൊണാങ്ക് പട്ടേൽ 42ഉം റൺസെടുത്തു. എന്നാൽ മധ്യനിരയിൽ ആരോൺ ജോൺസിന്റെ 35 റൺസ് മാത്രമാണ് എടുത്ത് പറയാനുള്ളത്. കഴിഞ്ഞ മത്സരത്തിലെ ഹീറോ കോറി ആൻഡേഴ്സൺ 11 റൺസുമായി പുറത്തായി.
അടുത്ത ഐപിഎല്ലിന് ധോണി ഉണ്ടാകുമോ? മറുപടിയുമായി ചെന്നൈ സൂപ്പർ കിംഗ്സ്മറുപടി ബാറ്റിംഗിൽ ബംഗ്ലാദേശിന് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമായി. നജ്മുൾ ഹുസൈൻ ഷാന്റോ 36, തൗഹിദ് ഹൃദോയ് 25 എന്നിങ്ങനെ ഭേദപ്പെട്ട പ്രകടനങ്ങൾ നടത്തി. 30 റൺസെടുത്ത് പുറത്തായ ഷക്കീബ് അൽ ഹസ്സന്റെ വിക്കറ്റാണ് അമേരിക്കയുടെ വിജയം ഉറപ്പിച്ചത്.