
ചെന്നൈ: ഇന്ത്യന് പ്രീമിയര് ലീഗ് 2024 സീസണിലെ ഫൈനലുറപ്പിക്കാന് സഞ്ജു സാംസണും രാജസ്ഥാന് റോയല്സും ഇന്ന് ഇറങ്ങുകയാണ്. ചെപ്പോക്ക് സ്റ്റേഡിയത്തില് നടക്കുന്ന നടക്കുന്ന രണ്ടാം ക്വാളിഫയറില് സണ്റൈസേഴ്സ് ഹൈദരാബാദിനെ പരാജയപ്പെടുത്തിയാല് രാജസ്ഥാന് റോയല്സിന് കലാശപ്പോരിന് ടിക്കറ്റെടുക്കാന് കഴിയും. നിര്ണായക മത്സരത്തില് രാജസ്ഥാനെ വിജയത്തിലേക്ക് നയിച്ചാല് ക്യാപ്റ്റന് സഞ്ജു സാംസണ് തകര്പ്പന് റെക്കോര്ഡ് കൂടി സ്വന്തമാക്കാം.
രാജസ്ഥാന് റോയല്സിനെ ഏറ്റവും കൂടുതല് വിജയങ്ങളിലേക്ക് നയിച്ച ക്യാപ്റ്റനെന്ന റെക്കോര്ഡാണ് സഞ്ജുവിനെ കാത്തിരിക്കുന്നത്. സണ്റൈസേഴ്സിനെതിരായ മത്സരത്തില് വിജയിച്ചാല് മുന് ക്യാപ്റ്റനും ഓസീസ് ഇതിഹാസ സ്പിന്നറുമായ ഷെയ്ന് വോണിനെ മറികടക്കാന് സഞ്ജുവിന് കഴിയും. രാജസ്ഥാന് റോയല്സിന് ഐപിഎല്ലിലെ ആദ്യ സീസണില് തന്നെ കിരീടം നേടിക്കൊടുത്ത ക്യാപ്റ്റനാണ് ഷെയ്ന് വോണ്.
സഞ്ജുവിന് ഇന്ന് 'ഫൈനല് ടേണ്'; കലാശപ്പോരിലെത്താൻ കമ്മിന്സിനെയും കൂട്ടരെയും വീഴ്ത്തണംനിലവില് സഞ്ജുവും ഷെയ്ന് വോണും 31 വിജയങ്ങളാണ് റോയല്സിന് സമ്മാനിച്ചത്. എലിമിനേറ്ററില് റോയല് ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ വിജയിച്ചതോടെയാണ് റെക്കോര്ഡില് സഞ്ജു ഷെയ്ന് വോണിനൊപ്പമെത്തിയത്. ഇന്നത്തെ മത്സരത്തില് വിജയിച്ചാല് 32-ാം വിജയത്തോടെ സഞ്ജു റെക്കോര്ഡില് ഒന്നാമനാവും.