/sports-new/cricket/2024/05/24/ipl-2024-qualifier-2-rajasthan-royals-meet-sunrisers-hyderabad-in-make-or-break-clash

സഞ്ജുവിന് ഇന്ന് 'ഫൈനല് ടേണ്'; കലാശപ്പോരിലെത്താൻ കമ്മിന്സിനെയും കൂട്ടരെയും വീഴ്ത്തണം

വൈകിട്ട് 7.30ന് ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിലാണ് മത്സരം

dot image

ചെന്നൈ: ഐപിഎല് 2024 സീസണിലെ രണ്ടാം ക്വാളിഫയര് പോരാട്ടം ഇന്ന്. ഫൈനല് ഉറപ്പിക്കുന്നതിന് പാറ്റ് കമ്മിന്സിന്റെ സണ്റൈസേഴ്സ് ഹൈദരാബാദും മലയാളി താരം സഞ്ജു സാംസണ് നയിക്കുന്ന രാജസ്ഥാന് റോയല്സും ഏറ്റുമുട്ടും. മത്സരത്തില് വിജയിക്കുന്ന ടീം കലാശപ്പോരില് കൊല്ക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. വൈകിട്ട് 7.30ന് ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിലാണ് മത്സരം.

ഒന്നാം ക്വാളിഫയറില് കൊല്ക്കത്ത നൈറ്റ് റൈഡേഴ്സിനോട് പരാജയപ്പെട്ടാണ് കമ്മിന്സ് നയിക്കുന്ന ഓറഞ്ച് പട രണ്ടാം ക്വാളിഫയറിലെത്തിയത്. സീസണില് റണ്മല തീര്ക്കുന്ന ഹൈദരാബാദ് രണ്ടാം സ്ഥാനക്കാരായാണ് പ്ലേ ഓഫിലെത്തിയത്. എന്നാല് കൂറ്റനടിക്കാരുള്ള ഹൈദരാബാദിനെ കുഞ്ഞന് സ്കോറിലൊതുക്കി കൊല്ക്കത്ത ഞെട്ടിക്കുകയായിരുന്നു. പരാജയത്തിന്റെ ക്ഷീണം തീര്ത്ത് കലാശപ്പോരിനെത്താന് കമ്മിന്സിന് ഇന്നത്തെ മത്സരത്തില് വിജയം അനിവാര്യമാണ്.

ഇന്ത്യന് ടീമിന് വിദേശ പരിശീലകരുടെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല: പാര്ത്ഥിവ് പട്ടേല്

അതേസമയം എലിമിനേറ്റര് പോരാട്ടത്തില് റോയല് ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ നിര്ണായക വിജയം നേടിയാണ് രാജസ്ഥാന് എത്തുന്നത്. തുടര്പരാജയങ്ങളില് വലഞ്ഞ റോയല്സ് ഫോം വീണ്ടെടുത്ത ബെംഗളൂരുവിനെ തകര്ത്ത് ആത്മവിശ്വാസം വീണ്ടെടുത്തിട്ടുണ്ട്. എന്നാലും സഞ്ജുവിനെ സംബന്ധിച്ചിടത്തോളം ലോകകപ്പ് ജേതാവായ ക്യാപ്റ്റന് കമ്മിന്സ് നയിക്കുന്ന ഹൈദരാബാദിനെ വീഴ്ത്തുകയെന്നത് ചെറുതല്ലാത്ത കടമ്പ തന്നെയാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us