നിശബ്ദരായിരിക്കൂ; ആര്സിബി ആരാധകരോട് കൃഷ്ണമാചാരി ശ്രീകാന്ത്

ഐപിഎൽ എലിമിനേറ്ററിൽ ആർസിബിയുടെ പരാജയത്തിന് ശേഷമാണ് ശ്രീകാന്തിന്റെ പ്രതികരണം

dot image

ബെംഗളൂരു: ഇന്ത്യന് പ്രീമിയര് ലീഗില് നിന്നും റോയല് ചലഞ്ചേഴ്സ് ബെംഗളൂരു പുറത്തായിരിക്കുകയാണ്. അവിശ്വസനീയമായ തിരിച്ചുവരവ് നടത്തിയ ആർസിബി എലിമിനേറ്ററിൽ രാജസ്ഥാൻ റോയൽസിനോട് പരാജയപ്പെട്ടു. പിന്നാലെ റോയൽ ചലഞ്ചേഴ്സ് ആരാധകർക്കെതിരെ പരിഹാസങ്ങൾ ഉയരുകയാണ്. ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിലെ വിജയത്തിന് ശേഷം അമിത ആഹ്ലാദം പുറത്തെടുത്തതുകൊണ്ടാണ് ആരാധകർക്ക് നേരെ ട്രോളുകൾ ഉണ്ടാകുന്നത്.

ഇന്ത്യൻ മുൻ താരം കൃഷ്ണമാചാരി ശ്രീകാന്തും ആർസിബി ആരാധകർക്കെതിരെ രംഗത്തെത്തി. ടീമിന്റെ വിജയത്തിൽ പ്രതികരിക്കേണ്ടത് ഇങ്ങനെയല്ലെന്നാണ് ഇന്ത്യൻ മുൻ താരത്തിന്റെ പ്രതികരണം. നിങ്ങൾ ജീവിതത്തിൽ വിജയങ്ങൾ നേടുമ്പോൾ നിശ്ബദമായിരിക്കൂ. തുടർന്നും നേട്ടങ്ങൾ ഉണ്ടാക്കാനായി പ്രവർത്തിക്കൂ. അതിനുപകരം അനാവശ്യ ബഹളങ്ങൾ ഉണ്ടാക്കുന്നത് തിരിച്ചടിയാകുമെന്നും ശ്രീകാന്ത് ഓർമ്മിപ്പിച്ചു.

പതിനേഴാം പതിപ്പിലും ആർസിബി വീണു; ഐപിഎൽ കിരീടം ഇനിയും അകലെ

നിങ്ങൾ നന്നായി കളിച്ചിട്ടുണ്ടെങ്കിൽ അഭിനന്ദനങ്ങൾ. മോശമായാണ് കളിക്കുന്നതെങ്കിൽ തിരിച്ചുവരവിനുള്ള ശ്രമങ്ങൾ നടത്തണം. പ്ലേ ഓഫിലേക്കെത്താൻ നടത്തിയ ആർസിബിയുടെ പ്രകടനം ഏറെ മികച്ചതാണ്. എങ്കിലും ചെന്നൈയും മുംബൈയും കിരീടങ്ങൾ നേടിയിട്ടുണ്ട്. റോയൽ ചലഞ്ചേഴ്സിന് ഈ ആറ് വിജയങ്ങളുടെ നേട്ടം മാത്രമാണ് ബാക്കിയുള്ളതെന്നും ശ്രീകാന്ത് വ്യക്തമാക്കി.

dot image
To advertise here,contact us
dot image