
അഹമ്മദാബാദ്: ഐപിഎല് 2024 സീസണിലെ എലിമിനേറ്റര് പോരാട്ടത്തില് റോയല് ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നാല് വിക്കറ്റിന് പരാജയപ്പെടുത്തിയിരിക്കുകയാണ് രാജസ്ഥാന് റോയല്സ്. ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരു 20 ഓവറില് എട്ട് വിക്കറ്റിന് 172 റണ്സ് എടുത്തു. 19 ഓവറില് ആറ് വിക്കറ്റ് നഷ്ടത്തിലാണ് രാജസ്ഥാന് ലക്ഷ്യം മറികടന്നത്. എന്നാല് രാജസ്ഥാന് ഇന്നിംഗ്സിനിടെയിലെ ചില ദൃശ്യങ്ങളാണ് ഇപ്പോള് സമൂഹമാധ്യമങ്ങളില് തരംഗമാകുന്നത്.
രാജസ്ഥാന് ഇന്നിംഗ്സിന്റെ 11-ാം ഓവറിലാണ് സംഭവം. ആര്സിബിയുടെ രജത് പാട്ടിദാറിനെ പുറത്താക്കാനുള്ള സുവര്ണാവസരം ധ്രുവ് ജുറേല് നഷ്ടപ്പെടുത്തി. അശ്വിന് എറിഞ്ഞ ഓവറിലെ നാലാമത്തെ പന്ത് മിഡ് ഓണിലേക്ക് പാട്ടിദാര് അടിച്ചുപറത്തി. ആ സമയം ലോംഗ് ഓണില് നില്ക്കുകയായിരുന്ന ജുറേല് ഓടിയെത്തി പിടിക്കാന് ശ്രമിച്ചു. എന്നാല് അനായാസം കൈപിടിയിലൊതുക്കാമായിരുന്ന പന്ത് അവിശ്വസനീയമാം വിധം ജുറേല് കൈവിട്ടുകളഞ്ഞു.
— Reeze-bubbly fan club (@ClubReeze21946) May 22, 2024
ഇതുകണ്ട ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണ് ജുറേലിനെ ദേഷ്യത്തോടെ നോക്കുന്നതും വീഡിയോയില് കാണാം. വിക്കറ്റ് വീഴ്ത്താനുള്ള നല്ല അവസരം നഷ്ടപ്പെടുത്തിയതിന്റെ എല്ലാ നിരാശയും ക്യാപ്റ്റന്റെ മുഖത്ത് കാണാമായിരുന്നു. പിന്നീട് 34 റണ്സെടുത്ത പാട്ടിദാറിനെ ആവേശ് ഖാനാണ് പുറത്താക്കിയത്.