
ചെന്നൈ: രാജസ്ഥാന് റോയല്സ് നായകൻ സഞ്ജു സാംസണ് മികച്ച ഐപിഎല് സീസണാണ് കടന്നുപോയത്. ഇതുവരെ 521 റണ്സ് റോയല്സ് നായകന് അടിച്ചുകഴിഞ്ഞു. 155.52 ആണ് സ്ട്രൈക്ക് റേറ്റ്. 55.10 റണ്സ് ശരാശരിയിലാണ് സഞ്ജുവിന്റെ ബാറ്റിംഗ്. മലയാളി താരത്തിന്റെ പ്രകടനത്തില് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സഹതാരം രവിചന്ദ്രന് അശ്വിന്.
ഈ സീസണില് സഞ്ജു സ്വാര്ത്ഥനായാണ് കളിച്ചത്. സഞ്ജുവിനോട് ചോദിച്ചാലും അത് അങ്ങനെ തന്നെ പറയും. 165 സ്ട്രൈക്ക് റേറ്റില് കളിക്കാന് രാജസ്ഥാന് നായകന് സാധിച്ചു. ടീം സഞ്ജുവില് നിന്ന് പ്രതീക്ഷിക്കുന്നതും ഇതാണെന്നും അശ്വിന് പ്രതികരിച്ചു.
എത്ര മികച്ച ബൗളറായിട്ടും കാര്യമില്ല; രവിചന്ദ്രന് അശ്വിന്താന് സഞ്ജുവിന്റെ പ്രകടനത്തില് സന്തോഷവാനാണ്. ഇന്ത്യയുടെ ലോകകപ്പ് ടീമില് സഞ്ജുവിനും ഇടം ലഭിച്ചിരിക്കുന്നു. മികച്ചൊരു നിരയെയാണ് ഇന്ത്യ ലോകകപ്പിന് അയക്കുന്നത്. ഒപ്പം റിയാന് പരാഗില് തനിക്ക് മികച്ച പ്രതീക്ഷയുണ്ട്. യശസ്വി ജയ്സ്വാളും റിയാന് പരാഗും മികച്ച താരങ്ങളാണെന്നും അശ്വിന് വ്യക്തമാക്കി.