റോയല് ക്യാപ്റ്റന് റോയല് റെക്കോര്ഡ്; ചരിത്രനേട്ടത്തില് ഷെയ്ന് വോണിനൊപ്പം സഞ്ജു

രാജസ്ഥാന് റോയല്സിന് ഐപിഎല്ലിലെ ആദ്യ സീസണിൽ തന്നെ കിരീടം നേടിക്കൊടുത്ത ക്യാപ്റ്റനാണ് ഷെയ്ന് വോണ്

dot image

അഹമ്മദാബാദ്: ഇന്ത്യന് പ്രീമിയര് ലീഗില് എലിമിനേറ്റര് പോരാട്ടത്തില് റോയല് ചലഞ്ചേഴ്സ് ബെംഗളൂരുവിനെ തകര്ത്തിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസണ് നയിക്കുന്ന രാജസ്ഥാന് റോയല്സ്. മത്സരത്തില് നാല് വിക്കറ്റിന്റെ തകര്പ്പന് വിജയവുമായി രണ്ടാം ക്വാളിഫയറിലേക്ക് യോഗ്യത നേടാനും രാജസ്ഥാന് സാധിച്ചു. ആര്സിബിക്കെതിരായ വിജയത്തോടെ ഒരു റെക്കോര്ഡ് നേട്ടവും സഞ്ജുവിനെ തേടിയെത്തി.

രാജസ്ഥാനെ ഏറ്റവും കൂടുതല് മത്സരങ്ങളില് വിജയത്തിലേക്ക് നയിച്ച നായകനെന്ന റെക്കോര്ഡാണ് സഞ്ജു സ്വന്തമാക്കിയത്. 60 മത്സരങ്ങളില് സഞ്ജുവിന്റെ ക്യാപ്റ്റന്സിക്ക് കീഴില് ഇറങ്ങിയ രാജസ്ഥാന് 31-ാം വിജയമാണ് സ്വന്തമാക്കിയത്. റെക്കോര്ഡില് ഓസ്ട്രേലിയന് ഇതിഹാസതാരവും രാജസ്ഥാന്റെ പ്രഥമ നായകനുമായ ഷെയ്ന് വോണിന് ഒപ്പമെത്താന് സഞ്ജുവിന് സാധിച്ചു. രാജസ്ഥാന് റോയല്സിന് ഐപിഎല്ലിലെ ആദ്യ സീസണിൽ തന്നെ കിരീടം നേടിക്കൊടുത്ത ക്യാപ്റ്റനാണ് ഷെയ്ന് വോണ്.

രാജസ്ഥാന് താരങ്ങള്ക്ക് 100 ശതമാനം ശാരീരികക്ഷമതയില്ല; പ്രതികരണവുമായി സഞ്ജു

മൂന്നാം സ്ഥാനത്തുള്ള രാഹുല് ദ്രാവിഡ് 18 തവണ രാജസ്ഥാനെ വിജയത്തിലേക്ക് നയിക്കാന് കഴിഞ്ഞു. രാജസ്ഥാന് 15 തവണ വിജയം നേടിക്കൊടുത്ത സ്റ്റീവന് സ്മിത്താണ് പട്ടികയില് നാലാമത്.

dot image
To advertise here,contact us
dot image