തിരിച്ചുവരുക എന്നതാണ് പ്രധാനം; ക്രിക്കറ്റും ജീവിതവും അതാണ് പഠിപ്പിക്കുന്നതെന്ന് സഞ്ജു സാംസണ്

തുടര്ച്ചയായ നാല് പരാജയങ്ങള്ക്ക് ശേഷം ആര്സിബിക്കെതിരായ വിജയത്തോടെ മികച്ച ഫോമിലേക്ക് ഉയര്ന്നിരിക്കുകയാണ് രാജസ്ഥാന്

dot image

അഹമ്മദാബാദ്: മോശം സാഹചര്യങ്ങളില് നിന്ന് തിരിച്ചുവരുക എന്നതാണ് പ്രധാനമെന്ന് രാജസ്ഥാന് റോയല്സ് ക്യാപ്റ്റന് സഞ്ജു സാംസണ്. സീസണിലെ തുടര്ച്ചയായ നാല് പരാജയങ്ങള്ക്ക് ശേഷം ആര്സിബിക്കെതിരായ വിജയത്തോടെ മികച്ച ഫോമിലേക്ക് ഉയര്ന്നിരിക്കുകയാണ് രാജസ്ഥാന്. എലിമിനേറ്റര് പോരാട്ടത്തിലെ നിര്ണായക വിജയത്തിന് ശേഷം സംസാരിക്കുകയായിരുന്നു സഞ്ജു സാംസണ്.

'നല്ല സമയവും മോശം സമയവും ഉണ്ടാവുമെന്നാണ് ക്രിക്കറ്റും ജീവിതവും നമ്മെ പഠിപ്പിക്കുന്നത്. മോശം ഘട്ടങ്ങളില് തിരിച്ചുവരുക എന്നതാണ് പ്രധാനം. എലിമിനേറ്ററിന് മുന്നേ ഞങ്ങള്ക്ക് ഒരുപാട് മത്സരങ്ങളില് പരാജയം വഴങ്ങേണ്ടിവന്നിരുന്നു. ഞങ്ങളെതന്നെ ചോദ്യം ചെയ്യേണ്ടിവന്ന ഘട്ടങ്ങള് ഉണ്ടായി. പക്ഷേ ഇന്ന് എല്ലാവരും മികച്ച പ്രകടനം പുറത്തെടുത്തത് കാണാനായതില് സന്തോഷമുണ്ട്', സഞ്ജു പറഞ്ഞു.

റോയല് ക്യാപ്റ്റന് റോയല് റെക്കോര്ഡ്; ചരിത്രനേട്ടത്തില് ഷെയ്ന് വോണിനൊപ്പം സഞ്ജു

'വിജയത്തിന്റെ എല്ലാ ക്രെഡിറ്റും കളിക്കാര്ക്കുള്ളതാണ്. എതിരാളികളെ എങ്ങനെ നേരിടണമെന്ന് ഞങ്ങള് ഒരുപാട് ചര്ച്ച ചെയ്തിരുന്നു. അവര് ബാറ്റുചെയ്യുന്ന രീതി കണ്ട് എങ്ങനെ പന്തെറിയണമെന്നും ഫീല്ഡ് സെറ്റ് ചെയ്യണമെന്നും ചര്ച്ച ചെയ്തു. സങ്കക്കാരയ്ക്കും ഷെയ്ന് ബോണ്ടും വിജയത്തില് വലിയ പങ്കുണ്ട്. അവരും ഹോട്ടല് മുറികളില് ഇരുന്ന് ഒരുപാട് പ്ലാന് ഇട്ടിരുന്നു', മത്സരത്തിന് ശേഷം സഞ്ജു വ്യക്തമാക്കി.

dot image
To advertise here,contact us
dot image