അടുത്ത ഐപിഎല്ലിന് ധോണി ഉണ്ടാകുമോ? മറുപടിയുമായി ചെന്നൈ സൂപ്പർ കിംഗ്സ്

'ചെന്നൈ ഒരു തീരുമാനമാണ് പ്രതീക്ഷിക്കുന്നത്'

dot image

ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് പുറത്തായെങ്കിലും ചെന്നൈ സൂപ്പർ കിംഗ്സ് ആരാധകർ ഒരു തീരുമാനത്തിനായി കാത്തിരിക്കുകയാണ്. അടുത്ത സീസൺ ഐപിഎല്ലിന് മഹേന്ദ്ര സിംഗ് ധോണിയുണ്ടാകുമോയെന്നാണ് ആരാധകർക്ക് അറിയേണ്ടത്. ഇക്കാര്യത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ചെന്നൈ സൂപ്പർ കിംഗ്സ് അധികൃതർ.

ധോണി അടുത്ത സീസൺ കളിക്കുമോയെന്ന് തനിക്ക് അറിയില്ലെന്നാണ് ചെന്നൈ സൂപ്പർ കിംഗ്സ് സി ഇ ഒ കാശി വിശ്വനാഥൻ പറഞ്ഞത്. എം എസ് ധോണിക്ക് മാത്രം മറുപടി പറയാൻ കഴിയാവുന്ന ചോദ്യമാണത്. അയാൾ എന്ത് തീരുമാനം എടുത്താലും ചെന്നൈ അത് അംഗീകരിക്കും. അടുത്ത ഐപിഎൽ കളിക്കണമോയെന്നതിൽ ധോണി തീരുമാനം എടുക്കട്ടെയെന്നും കാശി വിശ്വനാഥൻ പ്രതികരിച്ചു.

രണ്ട് വര്ഷത്തിന് ശേഷം റിങ്കുവിനെ കാണാതായി; മൈക്കല് വോണ്

കൃത്യമായ സമയത്ത് ധോണി തന്റെ തീരുമാനം വെളിപ്പെടുത്തും. ചെന്നൈ ഒരു തീരുമാനമാണ് പ്രതീക്ഷിക്കുന്നത്. അത് അടുത്തകൊല്ലം എം എസ് ധോണി ചെന്നൈ സൂപ്പർ കിംഗ്സിൽ ഉണ്ടാകുമെന്നതാണ്. ചെന്നൈ ടീമിൽ മാത്രമല്ല ആരാധകരും അതുതന്നെയാണ് ആഗ്രഹിക്കുന്നതെന്നും കാശി വിശ്വനാഥൻ വ്യക്തമാക്കി.

dot image
To advertise here,contact us
dot image