
ചെന്നൈ: ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച നായകരില് ഒരാളാണ് എം എസ് ധോണി. മികച്ച നായകര്ക്കും പലപ്പോഴും ഫൈനല് മത്സരങ്ങളുടെ സമ്മര്ദ്ദങ്ങളെ മറികടക്കാന് സാധിക്കില്ല. എന്നാല് മൂന്ന് ഐസിസി ട്രോഫികളും അഞ്ച് ഐപിഎല് കിരീടങ്ങളും ധോണി നേടിയിട്ടുണ്ട്. പിന്നാലെ മത്സരങ്ങളിലെ സമ്മര്ദ്ദ നിമിഷങ്ങളെ എങ്ങനെ മറികടക്കണമെന്ന് വ്യക്തമാക്കുകയാണ് ഇതിഹാസ നായകന്.
മത്സരങ്ങളില് ഭയവും സമ്മര്ദ്ദവും ഉണ്ടാകണം. തനിക്ക് ഭയമില്ലെങ്കില് ധൈര്യവും ഉണ്ടാകില്ല. സമ്മര്ദ്ദത്തിലാണ് ശരിയായ തീരുമാനമെടുക്കുന്നത്. എല്ലാ കാര്യങ്ങളും മനസില് ഓര്ത്തുവെയ്ക്കാന് കഴിയണമെങ്കില് ഭയം ഉണ്ടാകണം. തനിക്ക് സമ്മര്ദ്ദമുണ്ടെങ്കിലും ആളുകള് തന്നെ ശാന്ത സ്വഭാക്കാരനായാണ് കരുതുന്നതെന്ന് ധോണി പറഞ്ഞു.
രണ്ട് വര്ഷത്തിന് ശേഷം റിങ്കുവിനെ കാണാതായി; മൈക്കല് വോണ്സമ്മര്ദ്ദമില്ലാത്ത ഒരാളുടെ തീരുമാനത്തില് അശ്രദ്ധ ഉണ്ടായേക്കാം. കാരണം ഒരു സാധാരണ കാര്യത്തെ നാം ശ്രദ്ധിക്കാതിരുന്നേക്കാം. നാം റോഡിലൂടെയാണ് നടക്കുന്നതെങ്കിലും കയറിന് മുകളിലൂടെയാണ് നടക്കുന്നതെങ്കിലും ഓരോ ചെറിയ കാര്യവും പ്രധാനമാണെന്നും ധോണി വ്യക്തമാക്കി.