
ചെന്നൈ: ഇന്ത്യന് പ്രീമിയര് ലീഗില് വലിയ സ്കോര് വരുന്നത് ബാറ്റര്മാരുടെ കഴിവുകൊണ്ടെന്ന് രവിചന്ദ്രന് അശ്വിന്. സീസണില് ഇതുവരെ 41 തവണയാണ് 200ലധികം സ്കോര് ചെയ്തത്. എട്ട് തവണ സ്കോര് 250ന് മുകളിലേക്ക് കടന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യന് ഓഫ് സ്പിന്നറുടെ പ്രതികരണം.
ഇംപാക്ട് പ്ലെയര് നിയമം ഇല്ലെങ്കിലും ഐപിഎല്ലില് വലിയ സ്കോര് വരും. ബാറ്റര്മാര്ക്ക് അനുകൂലമാണ് പിച്ചുകള്. ഭാവിയില് എല്ലാ ബൗളര്മാരും ബാറ്റിംഗും പഠിച്ചിരിക്കണം. എത്രമേല് മികച്ച ബൗളറായിട്ടും കാര്യമില്ല. കാരണം ക്രിക്കറ്റ് ബാറ്റര്മാരുടെ ഗെയിമായി മാറിക്കഴിഞ്ഞെന്നും അശ്വിന് പ്രതികരിച്ചു.
മിക്കേൽ സ്റ്റാറേ; കേരളാ ബ്ലാസ്റ്റേഴ്സിന് പുതിയ പരിശീലകൻഐപിഎല് സീസണില് ഭേദപ്പെട്ട ബൗളിംഗാണ് അശ്വിന് പുറത്തെടുത്തത്. ആദ്യ പകുതിയില് താരത്തിന്റെ പ്രകടനം മോശമായിരുന്നു. എന്നാല് രണ്ടാം പകുതിയില് അശ്വിന് മികച്ച രീതിയില് പന്തെറിഞ്ഞു. റോയല് ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ എലിമിനേറ്ററില് നാല് ഓവറില് 19 റണ്സ് മാത്രം വിട്ടുകൊടുത്ത അശ്വിന് രണ്ട് വിക്കറ്റുകള് വീഴ്ത്തി.