ആർസിബിയുടേത് അമിത ആഘോഷം; ഹസ്തദാന വിവാദത്തിൽ ട്വിസ്റ്റ്

ചെന്നൈ ചാമ്പ്യന്മാരായിരുന്നപ്പോൾ ഇത്തരം വിവാദങ്ങൾ ഉണ്ടായിട്ടില്ലെന്നും വാദം

dot image

ബെംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും ആവേശം നിറഞ്ഞ മത്സരമായിരുന്നു റോയൽ ചലഞ്ചേഴ്സും ചെന്നൈ സൂപ്പർ കിംഗ്സും തമ്മിൽ നടന്നത്. എന്നാൽ മത്സരശേഷം ചില വിവാദങ്ങളുമാണ്ടായി. റോയൽ ചലഞ്ചേഴ്സ് താരങ്ങൾക്ക് ഹസ്തദാനം നൽകാത്ത മഹേന്ദ്ര സിംഗ് ധോണിയുടെ നിലപാട് വിവാദമായി. എന്നാൽ സൂപ്പർ താരത്തിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് ആരാധകർ.

റോയൽ ചലഞ്ചേഴ്സ് താരങ്ങൾ വിജയശേഷം അമിത ആഘോഷം നടത്തിയെന്നാണ് ആരാധകരുടെ അവകാശവാദം. മഹേന്ദ്ര സിംഗ് ധോണി ഹസ്തദാനത്തിനായി കാത്തിരിക്കുമ്പോഴും ആർസിബി താരങ്ങൾ വിജയാഘോഷം നടത്തുകയായിരുന്നു. ധോണി മൂന്ന് മിനിറ്റോളം ഹസ്തദാനത്തിനായി കാത്തിരുന്നതായും ഒരു ആരാധകൻ പറയുന്നു.

ഞാൻ മുംബൈ ഇന്ത്യൻസിന്റെ ഉടമ മാത്രമല്ല; നിത അംബാനി

കഴിഞ്ഞ സീസണിൽ ചെന്നൈ സൂപ്പർ കിംഗ്സ് ചാമ്പ്യന്മാരായിരുന്നു. അപ്പോൾ ഇത്തരത്തിലുള്ള ഹസ്തദാന വിവാദം ഉണ്ടായിട്ടില്ലെന്ന് മറ്റൊരു ആരാധകൻ ചൂണ്ടിക്കാട്ടി. ആർസിബി താരങ്ങൾക്ക് ആവശ്യമില്ലാത്ത ഹസ്തദാനം എന്തിന് നൽകണമെന്നാണ് വേറൊരു ആരാധകന്റെ ചോദ്യം.

dot image
To advertise here,contact us
dot image