എല്ലാ കാര്യങ്ങളും ആര്സിബിക്ക് അനുകൂലമാണ്; രാജസ്ഥാനെതിരായ എലിമിനേറ്ററിന് മുന്നോടിയായി ആകാശ് ചോപ്ര

മെയ് 22ന് നടക്കുന്ന എലിമിനേറ്ററിലാണ് രാജസ്ഥാന് ബെംഗളൂരുവിനെ നേരിടുക

dot image

ജയ്പൂര്: ഇന്ത്യന് പ്രീമിയര് ലീഗ് പ്ലേ ഓഫില് രാജസ്ഥാന് റോയല്സിനെ നേരിടാന് ഒരുങ്ങുകയാണ് റോയല് ചലഞ്ചേഴ്സ് ബെംഗളൂരു. മെയ് 22ന് നടക്കുന്ന എലിമിനേറ്ററിലാണ് രാജസ്ഥാന് ബെംഗളൂരുവിനെ നേരിടുക. സീസണിന്റെ ആദ്യ പകുതിയില് ആര്ക്കും വെല്ലുവിളി ഉയര്ത്തിയ ടീമാണ് രാജസ്ഥാന്. എന്നാല് രണ്ടാം പകുതിയില് റോയല് ചലഞ്ചേഴ്സ് ഏതൊരു ടീമിനും വെല്ലുവിളി ഉയര്ത്തിയാണ് പ്ലേ ഓഫിലേക്ക് കുതിച്ചത്. അതുകൊണ്ട് തന്നെ ഇനിയുള്ള കാര്യങ്ങളും ആര്സിബിക്ക് അനുകൂലമാകുമെന്ന് തുറന്നുപറയുകയാണ് മുന് താരം ആകാശ് ചോപ്ര.

'എല്ലാ കാര്യങ്ങളും റോയല് ചലഞ്ചേഴ്സിന് അനുകൂലമാണ്. രാജസ്ഥാനെതിരായ മത്സരത്തില് ബെംഗളൂരുവിനാണ് മുന്തൂക്കമുള്ളത്. സണ്റൈസേഴ്സ് ഹൈദരാബാദ് അപകടകാരിയായ ടീമാണ്. പക്ഷേ ആര്സിബിക്ക് അവരെയും പരാജയപ്പെടുത്താന് സാധിക്കും. അവര് ഒരുതവണ ചിന്നസ്വാമിയില് വെച്ച് ഹൈദരാബാദിനെ പരാജയപ്പെടുത്തിയിട്ടുള്ളതാണ്. എന്തായാലും മെയ് 22 വരെ കാത്തിരിക്കേണ്ടതുണ്ട്. രാജസ്ഥാന് റോയല്സിനെ ആര്സിബി കീഴടക്കുമെന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്', ചോപ്ര പറഞ്ഞു.

'ധോണിയെ ഇനിയും ചെന്നൈ നിലനിര്ത്തരുത്'; കാരണം വ്യക്തമാക്കി ഇര്ഫാന് പഠാന്

പ്ലേ ഓഫില് രാജസ്ഥാനും ബെംഗളൂരുവും ഏറ്റുമുട്ടുമ്പോള് ഒരു ടീം പുറത്തേയ്ക്ക് പോകുമെന്ന് ഉറപ്പാണ്. ഇതിന് മുമ്പ് ഒരിക്കല് മാത്രമാണ് ഐപിഎല് എലിമിനിറ്റേററില് ഇരുടീമുകളും നേര്ക്കുനേര് വന്നത്. അന്ന് 71 റണ്സിന്റെ ആധികാരിക വിജയമാണ് റോയല് ചലഞ്ചേഴ്സ് നേടിയത്.

ആദ്യം ബാറ്റ് ചെയ്ത ആര്സിബി നാല് വിക്കറ്റ് നഷ്ടത്തില് 180 റണ്സെടുത്തു. മറുപടി പറഞ്ഞ രാജസ്ഥാന് റോയല്സ് 109 റണ്സിന് പുറത്തായി. 2022ല് ഇരുടീമുകളും ഐപിഎല് രണ്ടാം ക്വാളിഫയറില് ഏറ്റുമുട്ടിയിരുന്നു. അന്ന് ഏഴ് വിക്കറ്റിന് രാജസ്ഥാന് റോയല്സ് വിജയിച്ചു. ഇത്തവണ എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാം.

dot image
To advertise here,contact us
dot image