
മുംബൈ: ഇന്ത്യന് പ്രീമിയര് ലീഗില് മുംബൈ ഇന്ത്യന്സിന്റെ മത്സരങ്ങള് പൂര്ത്തിയായിരിക്കുകയാണ്. സീസണില് നാല് മത്സരങ്ങള് മാത്രമാണ് മുംബൈ വിജയിച്ചത്. പിന്നാലെ ടീമിന്റെ മോശം പ്രകടനത്തില് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന് നായകന് രോഹിത് ശര്മ്മ. മുംബൈയുടെ പദ്ധതികള്ക്കനുസരിച്ച് സീസണ് പോയില്ലെന്നാണ് രോഹിതിന്റെ പ്രതികരണം.
തോല്വികള്ക്ക് കാരണം ഞങ്ങള് തന്നെയാണ്. സീസണില് ഒരുപാട് തെറ്റുകള് ഉണ്ടായി. ജയിക്കാവുന്ന ഒരുപാട് മത്സരങ്ങള് പരാജയപ്പെട്ടു. ഐപിഎല്ലില് അങ്ങനെ മത്സര ഫലങ്ങള് മാറിമറിയും. കുറച്ച് അവസരങ്ങള് മാത്രമെ ലഭിക്കൂ. അത് കൃത്യമായി ഉപയോഗപ്പെടുത്തണമെന്നും രോഹിത് ശര്മ്മ വ്യക്തമാക്കി.
കൊമ്പന്മാർക്കൊപ്പം ലൂണ തുടരും; കരാർ നീട്ടി ബ്ലാസ്റ്റേഴ്സ്സീസണിലെ അവസാന മത്സരത്തില് രോഹിത് അര്ദ്ധ സെഞ്ച്വറി നേടിയിരുന്നു. എങ്കിലും ലഖ്നൗ ഉയര്ത്തിയ വിജയലക്ഷ്യം പിന്തുടര്ന്ന് വിജയിക്കാന് മുംബൈയ്ക്ക് കഴിഞ്ഞില്ല. സീസണില് രോഹിത് അത്ര മികച്ച ഫോമിലായിരുന്നില്ലെങ്കിലും ട്വന്റി 20 ലോകകപ്പില് ഇന്ത്യന് ടീമിനെ ഇത് ബാധിക്കില്ലെന്നാണ് ആരാധകരുടെ പ്രതീക്ഷ.