
/sports-new/cricket/2024/05/18/jitesh-sharma-to-lead-punjab-kings-against-sunrisers-hyderabad-as-sam-curran-returns-home
ഹൈദരാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിംഗ്സ് നാളെ അവസാന മത്സരത്തിനൊരുങ്ങുകയാണ്. സൺറൈസേഴ്സ് ഹൈദരാബാദാണ് എതിരാളികൾ. എന്നാൽ സാം കരൺ ഉൾപ്പടെ പ്രധാന താരങ്ങൾ ഇല്ലാതെയാണ് പഞ്ചാബ് അവസാന മത്സരത്തിന് ഇറങ്ങുന്നത്. ഈ സാഹചര്യത്തിൽ ടീമിന്റെ നായകനെ പ്രഖ്യാപിച്ചിരിക്കുകയാണ് പഞ്ചാബ് കിംഗ്സ്.
സീസണിലെ അവസാന മത്സരത്തിൽ ജിതേഷ് ശർമ്മയാണ് പഞ്ചാബിന്റെ നായകൻ. ഇത്തവണ സീസൺ തുടങ്ങും മുമ്പേ പഞ്ചാബിന്റെ ഉപനായക സ്ഥാനം ജിതേഷ് ശർമ്മയെ ഏൽപ്പിച്ചിരുന്നു. പിന്നാലെ ശിഖർ ധവാന് പരിക്കേറ്റപ്പോൾ സാം കരൺ നായകസ്ഥാനത്തെത്തി. ഇത്ര വലിയൊരു അവസരം നൽകിയതിന് നന്ദിയെന്നാണ് ജിതേഷ് പ്രതികരിച്ചിരിക്കുന്നത്.
മുംബൈ കരുതിയതുപോലെ സീസണ് പോയില്ല; വ്യക്തമാക്കി രോഹിത് ശര്മ്മസാം കരണിനെ കൂടാതെ ലയാം ലിവിങ്സ്റ്റോൺ, ജോണി ബെർസ്റ്റോ, കഗീസോ റബാഡ തുടങ്ങിയ താരങ്ങളും പഞ്ചാബ് നിരയിൽ ഉണ്ടാകില്ല. ക്രിസ് വോക്സും ശിഖർ ധവാനും നേരത്തെ തന്നെ ഐപിഎൽ സീസൺ പൂർത്തിയാക്കാതെ പിന്മാറിയിരുന്നു. 13 മത്സരങ്ങളിൽ നിന്ന് അഞ്ച് വിജയം മാത്രമുള്ള പഞ്ചാബ് പ്ലേ ഓഫ് കാണാതെ പുറത്തായിക്കഴിഞ്ഞു.