
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അവസാന സ്ഥാനക്കാരായി പുറത്തായതിന് പിന്നാലെ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യക്ക് വീണ്ടും തിരിച്ചടി. ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിനെ തുടര്‍ന്ന് ഹാര്‍ദ്ദിക്കിന് ബിസിസിഐ ഒരു മത്സരത്തില്‍ നിന്ന് വിലക്കും 30 ലക്ഷം രൂപ പിഴയും ചുമത്തി. ടീമിലെ മറ്റ് അംഗങ്ങള്‍ക്ക് 12 ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്.
സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ അവസാന മത്സരമായിരുന്നു കഴിഞ്ഞ ദിവസത്തെ ലഖ്നൗ സൂപ്പര്‍ ജയന്റ്സുമായുള്ള പോരാട്ടം. അതുകൊണ്ടുതന്നെ അടുത്ത സീസണിലാണ് പാണ്ഡ്യയ്ക്ക് വിലക്ക് ബാധകമാവുക. അടുത്ത സീസണിലെ ആദ്യ മത്സരം മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ നഷ്ടമാവും.
ചിന്നസ്വാമിയില്‍ ഇന്ന് 'പെരിയ പോര്'; പ്ലേ ഓഫിലേക്കെത്താന്‍ തലയും കിംഗും നേർക്കുനേർസ്വന്തം തട്ടകമായ വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനോട് 18 റണ്‍സിന്റെ പരാജയമാണ് മുംബൈ ഇന്ത്യന്‍സ് വഴങ്ങിയത്. ടൂര്‍ണമെന്റില്‍ നിന്ന് നേരത്തെ തന്നെ പുറത്തായ മുംബൈ അവസാന സ്ഥാനക്കാരായാണ് ഫിനിഷ് ചെയ്തത്. 14 മത്സരങ്ങളില്‍ കേവലം നാല് മത്സരങ്ങളില്‍ മാത്രം വിജയച്ച മുംബൈയ്ക്ക് എട്ട് പോയിന്റാണുള്ളത്.