
മുംബൈ: ഇന്ത്യന് പ്രീമിയര് ലീഗില് ലഖ്നൗ സൂപ്പര് ജയന്റ്സിനെ നേരിടുകയാണ് മുംബൈ ഇന്ത്യന്സ്. സീസണില് മുംബൈയുടെ അവസാന മത്സരമാണിത്. അതിനിടെ ഇന്ത്യന് മുന് താരം വസീം ജാഫറിന്റെ ട്വീറ്റാണ് സമൂഹമാധ്യമങ്ങളില് തരംഗമാകുന്നത്. മുംബൈ ഇന്ത്യന്സ് ജഴ്സിയില് ഇത് രോഹിത് ശര്മ്മയുടെ അവസാന മത്സരമെന്നാണ് വസീം ജാഫറിന്റെ വിലയിരുത്തല്.
രോഹിതിനെ മുംബൈ ജഴ്സിയില് അവസാനമായി കാണുന്ന അനുഭവമെന്ന് ജാഫര് സമൂഹമാധ്യമങ്ങളില് കുറിച്ചു. ഇതോടെ അടുത്ത സീസണില് മുംബൈ താരമായി രോഹിത് ഉണ്ടാകില്ലെന്നാണ് ജാഫര് സൂചന നല്കുന്നത്.
ഒരു ഓഡിയോ ഉണ്ടാക്കിയ പ്രശ്നം തീര്ന്നിട്ടില്ല; അഭ്യര്ത്ഥിച്ച് രോഹിത് ശര്മ്മ2011ലാണ് ഡെക്കാന് ചാര്ജേഴ്സ് വിട്ട് രോഹിത് മുംബൈയിലെത്തിയത്. 2013ല് ടീം നായകസ്ഥാനത്തേയ്ക്ക് ഉയര്ത്തപ്പെട്ടു. പിന്നാലെ രോഹിതിന്റെ കീഴില് മുംബൈ അഞ്ച് കിരീടങ്ങള് സ്വന്തമാക്കി. പക്ഷേ ഇത്തവണത്തെ ഐപിഎല്ലിന് മുമ്പ് രോഹിതിനെ നായകസ്ഥാനത്ത് നിന്ന് മാറ്റിയത് വലിയ വിവാദങ്ങള് സൃഷ്ടിച്ചു.