
മുംബൈ: ഐപിഎല്ലില് ലഖ്നൗ സൂപ്പര് ജയന്റ്സിനെതിരായ മത്സരത്തിന് മുമ്പ് ക്യാമറാമാനോട് അഭ്യര്ത്ഥനയുമായി രോഹിത് ശര്മ്മ. മത്സരത്തിന് മുമ്പ് സ്റ്റേഡിയത്തില് നിൽക്കവെയാണ് രോഹിതിന്റെ അഭ്യര്ത്ഥന. ഒരു ഓഡിയോ ഉണ്ടാക്കിയ പ്രശ്നം ഇതുവരെ തീര്ന്നിട്ടില്ലെന്ന് മുംബൈ മുന് നായകന് ക്യാമറാമാനോട് പറഞ്ഞു.
കഴിഞ്ഞ ദിവസം കൊല്ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിലെ സംഭവമാണ് രോഹിത് ഉദ്ദേശിച്ചത്. മത്സരത്തിന് മുമ്പ് കൊല്ക്കത്തയുടെ സഹപരിശീലകന് അഭിഷേക് നായരുമായുള്ള രോഹിതിന്റെ സംഭാഷണങ്ങള് സമൂഹമാധ്യമങ്ങളില് തരംഗമായിരുന്നു. മുംബൈ ഇന്ത്യന്സ് നായകന് ഹാര്ദ്ദിക്ക് പാണ്ഡ്യയ്ക്കെതിരായി രോഹിത് സംസാരിക്കുന്നുവെന്നാണ് സമൂഹമാധ്യമങ്ങള് വിലയിരുത്തിയത്. പിന്നാലെ കൊല്ക്കത്ത നൈറ്റ് റൈഡേഴ്സ് താരങ്ങള്ക്കൊപ്പമുള്ള രോഹിത് ശര്മ്മയുടെ ദൃശ്യങ്ങളും പ്രചരിച്ചു.
ആറ് പന്തും എറിഞ്ഞിരുന്നെങ്കിൽ...; അർജുൻ തെണ്ടുൽക്കറെ പരിഹസിച്ച് ആരാധകർRo - "bhai audio band karo haa...
— Isha (@isha45___) May 17, 2024
Ek audio ne mera waat laga diya hai" 😭 pic.twitter.com/FCde6F8oXL
ലഖ്നൗവിനെതിരെ മത്സരത്തിന് മുമ്പും തനിക്ക് നേരെ ക്യാമറാസംഘം എത്തിയതാണ് രോഹിതിന്റെ അഭ്യര്ത്ഥനയ്ക്ക് കാരണം. ഇനിയൊരു വിവാദം ഉണ്ടാക്കരുതേയെന്ന് ഇന്ത്യന് ക്യാപ്റ്റന് ക്യാമറാസംഘത്തോട് അഭ്യര്ത്ഥിക്കുകയാണ്.