ധോണി ഈ നാടകങ്ങള് ഇഷ്ടപ്പെടുന്നു; വിരമിക്കലിൽ പ്രതികരണവുമായി മൈക്ക് ഹസ്സി

'ഭാവി തീരുമാനങ്ങളെല്ലാം വളരെ രഹസ്യമായി സൂക്ഷിക്കുന്നയാളാണ് ധോണി'

dot image

ചെന്നൈ: ഇതിഹാസതാരം എം എസ് ധോണിയുടെ വിരമിക്കലിനെ കുറിച്ച് ചെന്നൈ സൂപ്പർ കിംഗ്സ് ബാറ്റിംഗ് പരിശീലകൻ മൈക്ക് ഹസ്സി. 42കാരനായ ധോണിയുടെ അവസാന സീസണാവും ഇതെന്നാണ് ക്രിക്കറ്റ് ലോകത്തെ വിലയിരുത്തൽ. താരത്തിന്റെ പരിക്കും ആശങ്കകള്ക്കിടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ധോണിയുടെ ഫിറ്റ്നസിനെ കുറിച്ചും ഐപിഎല്ലില് താരത്തിന്റെ ഭാവിയെക്കുറിച്ചും പ്രതികരിച്ച് കോച്ച് രംഗത്തെത്തിയത്.

'നിങ്ങളുടെ ആഗ്രഹം തന്നെയാണ് എനിക്കുമുള്ളത്. ധോണി ഇനിയും കളിക്കണമെന്നാണ് എന്റെയും ആഗ്രഹം. ഭാവി തീരുമാനങ്ങളെല്ലാം വളരെ രഹസ്യമായി സൂക്ഷിക്കുന്നയാളാണ് അദ്ദേഹം. ധോണി ഇപ്പോഴും നന്നായി ബാറ്റ് ചെയ്യുന്നുണ്ട്. പരിശീലനത്തിലും അദ്ദേഹം മികവ് പുലര്ത്തുന്നു. എല്ലാ സീസണിലെയും പോലെ ഇപ്പോഴും മിന്നും ഫോമിലാണ് അദ്ദേഹം കളിക്കുന്നത്', ഹസ്സി വ്യക്തമാക്കി.

'രണ്ട് വര്ഷം കൂടി ധോണിക്ക് തുടരാന് കഴിയണമെന്നാണ് വ്യക്തിപരമായി ഞാന് പ്രതീക്ഷിക്കുന്നത്. പക്ഷേ എന്താണ് സംഭവിക്കുകയെന്ന് നമുക്ക് കാത്തിരുന്ന് കാണേണ്ടതുണ്ട്. അദ്ദേഹത്തിന്റെ തീരുമാനം മറ്റൊന്നാവില്ലെന്ന് ഞാന് കരുതുന്നു. കാരണം ഇത്തരമൊരു നാടകം കെട്ടിപ്പടുക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമുള്ള കാര്യമാണ്. അതിനാല് ധോണിയില് നിന്ന് വിരമിക്കുന്ന തീരുമാനം ഞാന് ഉടന് പ്രതീക്ഷിക്കുന്നില്ല', ഹസ്സി കൂട്ടിച്ചേര്ത്തു.

dot image
To advertise here,contact us
dot image