ചെപ്പോക്കിലേത് ധോണിയുടെ അവസാന മത്സരമോ? മറുപടി പറഞ്ഞ് സുരേഷ് റെയ്ന

അടുത്ത ഐപിഎല്ലിൽ ധോണി കളിക്കുമോയെന്ന ചോദ്യത്തിനും റെയ്ന സമാന മറുപടിയാണ് പറഞ്ഞത്.

ചെപ്പോക്കിലേത് ധോണിയുടെ അവസാന മത്സരമോ? മറുപടി പറഞ്ഞ് സുരേഷ് റെയ്ന
dot image

ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഹോം മത്സരങ്ങൾ പൂർത്തിയായി. സീസണിൽ ചെന്നൈയുടെ അവസാന മത്സരം ബെംഗളൂരുവിലാണ്. ഇതോടെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ എം എസ് ധോണി ഇനി കളിക്കാനിറങ്ങുമോയെന്നാണ് ആരാധകരുടെ ആകാംക്ഷ. ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ചെന്നൈ മുൻ താരം സുരേഷ് റെയ്ന.

തീർച്ചയായും ധോണി ഇനിയും ചെപ്പോക്കിൽ കളിക്കുമെന്നാണ് റെയ്ന വ്യക്തമാക്കുന്നത്. മുമ്പ് അടുത്ത ഐപിഎല്ലിൽ ധോണി കളിക്കുമോയെന്ന ചോദ്യത്തിനും റെയ്ന സമാന മറുപടിയാണ് പറഞ്ഞത്. പരിക്കിന്റെ പിടിയിലുള്ള താരം അടുത്ത സീസണിൽ കളിക്കുമോയെന്ന കാര്യത്തിൽ ഉറപ്പില്ല. എന്നാൽ ചെന്നൈ പ്ലേ ഓഫിൽ കടന്നാൽ ധോണി വീണ്ടും ചെപ്പോക്കിൽ എത്തിയേക്കും.

'അമ്മമാർ ഇതിഹാസങ്ങൾക്ക് ജന്മം നൽകുന്നത് അപൂർവ്വം'; ധോണിയെ പുകഴ്ത്തി സിദ്ദു

ഐപിഎല്ലിന്റെ ആദ്യ ക്വാളിഫയറും എലിമിനേറ്ററും അഹമ്മദാബാദിൽ വെച്ച് നടക്കും. പിന്നാലെ രണ്ടാം ക്വാളിഫയറിനും കലാശപ്പോരിനും ചെപ്പോക്കാണ് വേദി. ഈ രണ്ട് മത്സരങ്ങളിൽ ചെന്നൈ കളിക്കേണ്ടി വന്നാൽ എം എസ് ധോണി വീണ്ടും ചെപ്പോക്കിലെത്തും.

dot image
To advertise here,contact us
dot image