/sports-new/cricket/2024/05/13/sourav-gangulys-ultimate-act-of-respect-for-virat-kohli-during-rcb-vs-dc

കോഹ്ലിയോട് വിരോധമില്ലെന്ന് ഗാംഗുലി; തരംഗമായി താരത്തിന്റെ മറുപടി

2021ലാണ് ഇന്ത്യന് ക്രിക്കറ്റില് കോഹ്ലി-ഗാംഗുലി പ്രശ്നങ്ങള്ക്ക് തുടക്കമായത്.

dot image

ബെംഗളൂരു: സൗരവ് ഗാംഗുലിയും വിരാട് കോഹ്ലിയും തമ്മിലുള്ള അസ്വസ്ഥതകള് ക്രിക്കറ്റ് ലോകത്ത് വീണ്ടും ചര്ച്ചയാകുന്നു. ഐപിഎല്ലില് റോയല് ചലഞ്ചേഴ്സും ഡല്ഹി ക്യാപിറ്റല്സും തമ്മിലുള്ള മത്സരത്തിന് ശേഷമുള്ള പുതിയ ദൃശ്യങ്ങള് ഇപ്പോള് സമൂഹമാധ്യമങ്ങളില് പ്രചരിക്കുന്നുണ്ട്. മത്സരശേഷം കോഹ്ലിക്ക് ഹസ്തദാനം നല്കാനായി ഗാംഗുലി ആദരവോടെ തൊപ്പി ഊരിമാറ്റി. ഒരു പുഞ്ചിരി മാത്രമായിരുന്നു വിരാട് കോഹ്ലിയുടെ മറുപടി.

2021ലാണ് ഇന്ത്യന് ക്രിക്കറ്റില് കോഹ്ലി-ഗാംഗുലി പ്രശ്നങ്ങള്ക്ക് തുടക്കമായത്. അന്ന് ബിസിസിഐ പ്രസിഡന്റായിരുന്ന സൗരവ് ഗാംഗുലി കോഹ്ലിയെ ഇന്ത്യന് ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനത്ത് നിന്ന് മാറ്റി. പിന്നാലെ ഇരുവരും തമ്മിലുള്ള ബന്ധം വഷളായെന്നാണ് റിപ്പോര്ട്ടുകള് സൂചിപ്പിക്കുന്നത്.

ഗുജറാത്ത് ടൈറ്റന്സ് പ്ലേ ഓഫിലെത്തും; ഉമേഷ് യാദവ്

കഴിഞ്ഞ വര്ഷം ഐപിഎല് മത്സരത്തിനിടെ ഡല്ഹി ക്യാപിറ്റല്സ് ഡയറക്ടറായ ഗാംഗുലിക്ക് ഹസ്തദാനം നല്കാന് കോഹ്ലി മടിച്ചിരുന്നു. ക്യൂവില് നിന്ന് മാറിനടന്ന കോഹ്ലി ഗാംഗുലിയെ വിരോധത്തോടെ നോക്കിയ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില് പ്രചരിച്ചു. ഒരു വര്ഷം പിന്നിടുമ്പോഴും ഗാംഗുലി-കോഹ്ലി ബന്ധം പൂര്ണമായും നന്നായിട്ടില്ലെന്നാണ് ആരാധകര് വിലയിരുത്തുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us