'ഇംഗ്ലണ്ട് താരങ്ങള്ക്കെതിരെ നടപടി വേണം'; ആവശ്യവുമായി സുനില് ഗാവസ്കര്

സമാനമായി വിദേശ ക്രിക്കറ്റ് ബോര്ഡുകള്ക്ക് നല്കുന്ന തുകയിലും കുറവുവരുത്തണമെന്നും ഗാവസ്കര്

dot image

ഡല്ഹി: ഐപിഎല് അന്തിമഘട്ടത്തിലെത്തി നില്ക്കെ ഇംഗ്ലണ്ടിലേക്ക് മടങ്ങാനൊരുങ്ങുന്ന താരങ്ങള്ക്കെതിരെ നടപടി വേണമെന്ന് സുനില് ഗാവസ്കര്. ദേശീയ ടീമിനായി കളിക്കാനാണ് താരങ്ങള് ഐപിഎല്ലില് നിന്ന് പിന്മാറുന്നത്. ഒരു സീസണ് മുഴുവന് കളിക്കാനാണ് താരങ്ങളെ ഐപിഎല് ടീമുകള് വന്വില നല്കി സ്വന്തമാക്കുന്നതെന്നാണ് ഗാവസ്കറിന്റെ വാദം.

മറ്റെന്തിനേക്കാളും ദേശീയ ടീമിന്റെ മത്സരങ്ങള്ക്ക് പ്രാധാന്യം നല്കുന്നതിനെ താന് അനുകൂലിക്കുന്നു. എന്നാല് ഐപിഎല് പാതിവഴിയില് നില്ക്കുമ്പോള് താരങ്ങള് തിരികെ പോകുന്നത് ടീമുകളെ ബാധിക്കും. ഐപിഎല് താരങ്ങള് സീസണ് പൂര്ത്തിയാക്കിയില്ലെങ്കില് അവര്ക്കു നല്കുന്ന പ്രതിഫലത്തില് ആനുപാതിക കുറവുവരുത്താം. സമാനമായി താരങ്ങള്ക്കുവേണ്ടി വിദേശ ക്രിക്കറ്റ് ബോര്ഡുകള്ക്ക് നല്കുന്ന തുകയിലും കുറവുവരുത്തണമെന്നും ഗാവസ്കര് അഭിപ്രായപ്പെട്ടു.

ഗില് ഇന്ത്യ വിടണം; നിര്ദ്ദേശവുമായി രവി ശാസ്ത്രി

ഇംഗ്ലണ്ട് താരങ്ങളായി ജോസ് ബട്ലര്, ഫില് സോള്ട്ട്, ലയാം ലിവിങ്സ്റ്റണ്, സാം കരണ്, ജോണി ബെയര്സ്റ്റോ, മൊയീന് അലി, വില് ജാക്സ്, റീസ് ടോപ്ലി തുടങ്ങിയ താരങ്ങളാണ് ഐപിഎല് വിടുന്നത്. ഇതില് ബട്ലറുടെ രാജസ്ഥാനും സോള്ട്ടിന്റെ കൊല്ക്കത്തയും പ്ലേ ഓഫ് കളിക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ചെന്നൈ സൂപ്പര് കിംഗ്സ് പ്ലേ ഓഫിലെത്തിയാല് മൊയീന് അലിയുടെ സേവനം നഷ്ടമാകും.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us