
May 18, 2025
05:03 AM
ബെംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗിൽ കുറഞ്ഞ ഓവർ നിരക്കിന് റിഷഭ് പന്തിന് ശിക്ഷ വിധിച്ചിരിക്കുകയാണ്. ഇന്ന് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ നടക്കുന്ന മത്സരത്തിൽ പന്തിന് കളിക്കാൻ കഴിയില്ല. ബിസിസിഐ നടപടിയിൽ താരം അതൃപ്തനെന്നാണ് ഡൽഹി ക്യാമ്പിൽ നിന്നുള്ള സൂചനകൾ. ഇക്കാര്യം അക്സർ പട്ടേൽ തുറന്നുപറയുന്നു.
ഡൽഹി ടീം ഹോട്ടലിൽ റിഷഭ് പന്ത് ദേഷ്യത്തിലാണ്. വിലക്കിനെതിരെ റിഷഭ് അപ്പീൽ നൽകിയിരുന്നു. എങ്കിലും ബൗളർമാർ ചെയ്യുന്ന കുറ്റത്തിന് ക്യാപ്റ്റനെ എന്തിനാണ് ശിക്ഷിക്കുന്നതെന്ന് അക്സർ ചോദിച്ചു. റോയൽ ചലഞ്ചേഴ്സിനെതിരെ ഡൽഹിയെ നയിക്കുന്നത് അക്സർ പട്ടേലാണ്.
ഫീൽഡ് തടസപ്പെടുത്തി; ഇത്തവണ ജഡേജ ഔട്ട്Axar Patel said, "Rishabh Pant was quite angry at the team's hotel. He even appealed, because a captain cannot be blamed for the bowlers' fault". pic.twitter.com/rJf6qRhnoN
— Mufaddal Vohra (@mufaddal_vohra) May 12, 2024
സീസണിൽ 12 മത്സരങ്ങൾ പിന്നിട്ട ഡൽഹിക്ക് ആറ് വിജയമുണ്ട്. ഇന്നത്തെ മത്സരം വിജയിച്ചാൽ മാത്രമെ റിഷഭ് പന്തിന്റെ ടീമിന് പ്ലേ ഓഫ് സാധ്യതകൾ നിലനിർത്താൻ കഴിയൂ.