/sports-new/cricket/2024/05/12/if-you-have-given-permission-mi-stars-cheeky-reply-to-reporter-floors-everyone

നിങ്ങള് അനുവദിച്ചാല് ഞാന് അടുത്ത സീസണ് കളിക്കും; പീയൂഷ് ചൗള

സീസണില് മുംബൈയ്ക്കായി 10 മത്സരങ്ങളാണ് ചൗള കളിച്ചത്.

dot image

മുംബൈ: ഇന്ത്യന് പ്രീമിയര് ലീഗില് മുംബൈ ഇന്ത്യന്സിന്റെ നിര്ണായ സ്പിന്നറായി മാറിയിരിക്കുകയാണ് പീയുഷ് ചൗള. എന്നാല് 35കാരനായ താരം അടുത്ത സീസണ് കളിക്കുമോയെന്നതില് ആരാധകര്ക്ക് വ്യക്തതയില്ല. ഇക്കാര്യത്തില് മറുപടിയുമായി വന്നിരിക്കുകയാണ് ഇന്ത്യന് മുന് താരം കൂടിയായ ചൗള. ആരാധകരുടെ ചോദ്യത്തിനാണ് താരം മറുപടി നല്കിയിരിക്കുന്നത്.

ഈ സീസണിലെ തന്റെ ബൗളിംഗ് നോക്കൂ. ഈ രീതിയില് പന്തെറിഞ്ഞാല് തനിക്ക് ഒരവസരം ലഭിക്കുമോ?. തീര്ച്ചയായും നിങ്ങള് അനുവാദം നല്കിയാല് അടുത്ത സീസണില് ഏതെങ്കിലും ഒരു ടീമില് താന് കളിക്കുമെന്ന് ചൗള വ്യക്തമാക്കി.

ആദ്യം ബൗളിംഗ് തിരഞ്ഞെടുക്കാമായിരുന്നില്ലേ?; ചോദ്യത്തോട് പ്രതികരിച്ച് സഞ്ജു സാംസണ്

സീസണില് മുംബൈയ്ക്കായി 10 മത്സരങ്ങളാണ് ചൗള കളിച്ചത്. 10 വിക്കറ്റുകള് സ്വന്തമാക്കാനും താരത്തിന് കഴിഞ്ഞു. പേസ് ബൗളര്മാര്ക്ക് അനുകൂലമായ പിച്ചിലടക്കം മികച്ച ബൗളിംഗ് പുറത്തെക്കാന് അക്സര് പട്ടേലിന് കഴിഞ്ഞിട്ടുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us