സഞ്ജുവിന് സ്നേഹക്കൂടുതല് കേരള ക്രിക്കറ്റിനോട്; തുറന്നുപറഞ്ഞ് മുന് പരിശീലകന്

'വരാനിരിക്കുന്ന ആഭ്യന്തര സീസണില് കുറഞ്ഞത് ഒരു കിരീടമെങ്കിലും കേരളം നേടണമെന്ന് സഞ്ജു ആഗ്രഹിക്കുന്നു'

dot image

മുംബൈ: ലോകകപ്പിനുള്ള ഇന്ത്യന് ടീമില് സ്ഥാനം ലഭിച്ചിട്ടും മലയാളി താരം സഞ്ജു സാംസണ് കേരള ക്രിക്കറ്റിനോടുള്ള സ്നേഹം കുറഞ്ഞിട്ടില്ലെന്ന് മുന് പരിശീലകന് ബിജു ജോര്ജ്. കേരള ക്രിക്കറ്റിന്റെ ഉയര്ച്ചയ്ക്കും ഉന്നമനത്തിനും താരം ഇന്നും പ്രാധാന്യം നല്കുന്നുണ്ട്. കേരളം ഒരു കിരീടമെങ്കിലും നേടണമെന്നു പറഞ്ഞ സഞ്ജു അതിന്റെ ആവശ്യകതയും വിശദീകരിച്ചെന്ന് കോച്ച് ബിജു ജോര്ജ് തുറന്നുപറഞ്ഞു.

'ലോകകപ്പ് ടീമില് സഞ്ജുവിനെ തിരഞ്ഞെടുത്തതിന് ശേഷം അഭിനന്ദനമറിയിക്കാന് ഞാന് അദ്ദേഹത്തെ വിളിച്ചിരുന്നു. എന്നാല് ഒരിക്കല് പോലും അദ്ദേഹം ഇന്ത്യന് ടീമില് ഇടംപിടിച്ചതിനെ കുറിച്ച് സംസാരിച്ചില്ല. കേരള ക്രിക്കറ്റിനെ കുറിച്ച് ചര്ച്ച ചെയ്യാനാണ് സഞ്ജു കൂടുതല് താത്പര്യം പ്രകടിപ്പിച്ചത്', സഞ്ജുവിന്റെ ഉപദേഷ്ടാവ് കൂടിയായിരുന്ന ബിജു ജോര്ജ് പിടിഐയോട് പറഞ്ഞു.

സഞ്ജു പറഞ്ഞതാണ് ശരി; ടി20 ക്രിക്കറ്റിന്റെ ഭാവി ആ ട്രെന്ഡായിരിക്കുമെന്ന് സൗരവ് ഗാംഗുലി

'വരാനിരിക്കുന്ന ആഭ്യന്തര സീസണില് കുറഞ്ഞത് ഒരു കിരീടമെങ്കിലും കേരളം നേടണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു. ദേശീയ തലത്തില് കേരളം വിജയിച്ചാല് സംസ്ഥാനത്തെ കുട്ടികള് ക്രിക്കറ്റിലേക്ക് വരുന്നത് കൂടുമെന്നും സഞ്ജു പറഞ്ഞു', അദ്ദേഹം കൂട്ടിച്ചേര്ത്തു. ഇന്ത്യന് വനിതാ ക്രിക്കറ്റ് ടീമിന്റെ മുന് ഫീല്ഡിങ് കോച്ചായിരുന്നു ബിജു ജോര്ജ്.

dot image
To advertise here,contact us
dot image