
ലഖ്നൗ: ഐപിഎല്ലില് സണ്റൈസേഴ്സ് ഹൈദരാബാദിനോട് പരാജയപ്പെട്ടതിന് പിന്നാലെ ലഖ്നൗ ക്യാമ്പില് അസ്വസ്ഥതകള് ആരംഭിച്ചു. ടീം നായകന് കെ എല് രാഹുലിനോട് ചൂടാകുന്ന ഉടമ സഞ്ജീവ് ഗോയങ്കയുടെ ദൃശ്യങ്ങള് പുറത്തുവന്നു. പിന്നാലെ ഇരുവരും സംസാരിച്ചതെന്തെന്ന് വ്യക്തമാകുകയാണ്. ഇന്ത്യന് എക്സ്പ്രസിന്റെ റിപ്പോര്ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
രണ്ട് കാര്യങ്ങളിലാണ് ഗോയങ്ക പ്രധാനമായും രാഹുലുമായി സംസാരിച്ചത്. ലഖ്നൗ ടീം കളിച്ച ശൈലി, എന്തുകൊണ്ട് ബാറ്റിംഗിന് അനുകൂലമായ പിച്ചില് ആക്രമണ ബാറ്റിംഗ് നടത്തിയില്ല? എന്നിവയായിരുന്നു. ഇക്കാര്യങ്ങളില് കെ എല് രാഹുല് മറുപടി നല്കിയില്ല. പിന്നാലെ നടന്ന ടീം മീറ്റിങ്ങിലും രാഹുല് തന്റെ ശൈലിയില് മാറ്റം വരുത്തില്ലെന്ന് അറിയിച്ചതായാണ് റിപ്പോര്ട്ട് പറയുന്നത്.
എസ് ആർ കെയുടെ വാക്കുകൾ വലിയ പ്രോത്സാഹനം; വരുൺ ചക്രവർത്തിഇതോടെ ടീമില് രാഹുലിന്റെ സ്ഥാനം എന്തെന്ന് ഗോയങ്ക ചര്ച്ച ചെയ്തു. ക്യാപ്റ്റന് സ്ഥാനത്ത് നിന്ന് ഉള്പ്പെടെ രാഹുലിനെ മാറ്റണമെന്നാണ് ഗോയങ്കയുടെ തീരുമാനം. നിലവില് പ്ലേ ഓഫ് സാധ്യതയുള്ള ടീമാണ് ലഖ്നൗ. പ്ലേ ഓഫിലേക്ക് ലഖ്നൗ കടന്നില്ലെങ്കില് തീരുമാനം കടുപ്പിക്കാനാണ് ലഖ്നൗ മാനേജ്മെന്റ് ആലോചിക്കുന്നത്.