
മുംബൈ: ഇന്ത്യന് പ്രീമിയര് ലീഗിലെ ഇംപാക്ട് പ്ലെയര് നിയമം പരീക്ഷണം മാത്രമാണെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ. നിയമം തുടരണോ വേണ്ടയോ എന്ന് ടീമുകളുമായി ചര്ച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുല് ദ്രാവിഡിന് പകരം പുതിയ പരിശീലകനെ ബിസിസിഐ അന്വേഷിക്കുകയാണെന്ന് അറിയിക്കവേയാണ് ഇംപാക്ട് പ്ലെയര് നിയമത്തെക്കുറിച്ചും ജയ് ഷാ പ്രതികരിച്ചത്.
ദ്രാവിഡ് സ്ഥാനം ഒഴിഞ്ഞേക്കും?; ലോകകപ്പിന് ശേഷം പുതിയ പരിശീലകനെ തേടി ബിസിസിഐ'ഇംപാക്ട് പ്ലെയര് നിയമം വെറും പരീക്ഷണം മാത്രമാണ്. ഈ നിയമം വഴി രണ്ട് പുതിയ ഇന്ത്യന് താരങ്ങള്ക്ക് ഐപിഎല്ലില് അവസരം ലഭിക്കുന്നുണ്ട്', ജയ് ഷാ പറഞ്ഞു.
നിയമം ഓള്റൗണ്ടര്മാരുടെ വളര്ച്ചയ്ക്ക് തടസ്സമാകുന്നുണ്ടോ എന്ന ചോദ്യത്തിനും അദ്ദേഹം മറുപടി പറഞ്ഞു. 'ഇംപാക്ട് പ്ലെയര് നിയമം തുടരണോ വേണ്ടയോ എന്നതിനെ കുറിച്ച് ടീമുകളുമായി ചര്ച്ച ചെയ്ത് തീരുമാനമെടുക്കും. ഇത് സ്ഥിരമല്ല. പക്ഷേ നിയമത്തിനെതിരായി ആരും അഭിപ്രായപ്പെട്ടിട്ടില്ല', ജയ് ഷാ വ്യക്തമാക്കി.
കഴിഞ്ഞ സീസൺ മുതൽ ഐപിഎല്ലിൽ ആരംഭിച്ച നിയമമാണ് ഇംപാക്ട് പ്ലെയർ സംവിധാനം. ഇതുപ്രകാരം ഒരു ടീമിൽ 12ാമതൊരു താരത്തിന് കൂടി കളിക്കാൻ കഴിയും. പക്ഷേ ഇതിന് പകരമായി ടീമിൽ കളിച്ചുകൊണ്ടിരുന്ന ഒരു താരത്തെ പുറത്തിരുത്തും. ഇതാണ് ഇംപാക്ട് പ്ലെയർ നിയമം.