
ഡബ്ലിന്: അയര്ലന്ഡിനെതിരായ ആദ്യ ട്വന്റി 20 മത്സരത്തില് പാകിസ്താന് പരാജയം. അഞ്ച് വിക്കറ്റിന്റെ ആധികാരിക ജയമാണ് അയര്ലന്ഡ് സ്വന്തമാക്കിയത്. മത്സരത്തില് ആദ്യം ബാറ്റ് ചെയ്ത പാകിസ്താന് ആറ് വിക്കറ്റ് നഷ്ടത്തില് 182 റണ്സെടുത്തു. ഒരു പന്ത് ബാക്കിയാക്കി ഐറിഷ് സംഘം ലക്ഷ്യത്തിലെത്തി.
ബാബര് അസമിന്റെ അര്ദ്ധ സെഞ്ച്വറിയാണ് പാകിസ്താനെ മികച്ച സ്കോറിലേക്ക് നയിച്ചത്. 57 റണ്സെടുത്ത അസമിനെ കൂടാതെ 45 റണ്സെടുത്ത സയീം അയൂബും തിളങ്ങി. ബൗളിംഗ് നിരയില് ഇഫ്തിക്കര് അഹമ്മദ് 37 റണ്സെടുത്ത് പുറത്താകാതെ നിന്നു.
മറുപടി പറഞ്ഞ അയര്ലന്ഡിനായി ഓപ്പണര് ആന്ഡ്രൂ ബാല്ബിര്നി 77 റണ്സുമായി പോരാട്ടം നയിച്ചു. ഹാരി ടെക്ടര് 36, ജോര്ജ് ഡോക്റെല് 24 എന്നിവരുടെ പ്രകടനം കൂടിയായപ്പോള് ഐറിഷ് പട പാകിസ്താനെ പരാജയപ്പെടുത്തി.