തോൽവിയിൽ രാഹുലിനോട് ചൂടായി ലഖ്നൗ ഉടമ; പ്രതിഷേധിച്ച് ആരാധകർ

ബാറ്റിംഗിന് അനുകൂലമായ പിച്ചില് ലഖ്നൗ നേടിയ കുറഞ്ഞ സ്കോറിനെതിരെ ചോദ്യമുയര്ന്നിരിക്കുകയാണ്.

dot image

ഹൈദരാബാദ്: ഐപിഎല്ലില് സണ്റൈസേഴ്സ് ഹൈദരാബാദില് നിന്നും കനത്ത തോല്വി വഴങ്ങിയ കെ എല് രാഹുലിന് വീണ്ടും തിരിച്ചടി. ലഖ്നൗ സൂപ്പര് ജയന്റ്സ് ഉടമ സഞ്ജീവ് ഗോയങ്ക ടീം നായകന് രാഹുലിനോട് ദേഷ്യപ്പെടുന്ന ദൃശ്യങ്ങള് പുറത്തുവന്നു. ഡഗ്ഔട്ടിലെ ദൃശ്യങ്ങള് ചൂണ്ടിക്കാട്ടി ആരാധകരാണ് ഇക്കാര്യം പറയുന്നത്. ഗോയങ്കയുടെ നടപടിയെ ആരാധകര് കടുത്ത ഭാഷയില് വിമര്ശിക്കുന്നു.

ബയേൺ വീണു; ചാമ്പ്യൻസ് ലീഗ് കലാശപ്പോരിൽ ഡോർട്ട്മുണ്ടിന് റയൽ എതിരാളി

മത്സരത്തില് ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ നാല് വിക്കറ്റ് നഷ്ടത്തില് 165 റണ്സ് മാത്രമാണ് സ്കോര് ചെയ്തത്. ബാറ്റിംഗിന് അനുകൂലമായ പിച്ചില് ലഖ്നൗ നേടിയ കുറഞ്ഞ സ്കോറിനെതിരെ ചോദ്യമുയര്ന്നിരിക്കുകയാണ്. 33 പന്തുകള് നേരിട്ടാണ് കെ എല് രാഹുല് 29 റണ്സെടുത്തത്.

മറുപടി പറഞ്ഞ ഹൈദരാബാദിന് ലക്ഷ്യത്തിലെത്താന് 9.4 ഓവര് മാത്രമെ വേണ്ടിവന്നുള്ളു. വിക്കറ്റ് നഷ്ടമില്ലാതെ ഹൈദരാബാദ് ലക്ഷ്യത്തിലെത്തി. നിര്ണായ മത്സരത്തിലെ തോല്വി ലഖ്നൗവിന് വലിയ തിരിച്ചടിയായി.

dot image
To advertise here,contact us
dot image