
/sports-new/cricket/2024/05/09/graeme-smith-mike-hesson-alarmed-by-lsg-owner-sanjiv-goenkas-conduct-with-kl-rahul
ഹൈദരാബാദ്: ഇന്ത്യന് പ്രീമിയര് ലീഗില് വീണ്ടുമൊരു തോല്വി നേരിട്ടിരിക്കുകയാണ് ലഖ്നൗ സൂപ്പര് ജയന്റ്സ്. ലഖ്നൗ ഉയര്ത്തിയ 166 റണ്സിന്റെ വിജയലക്ഷ്യം സണ്റൈസേഴ്സ് അനായാസം മറികടന്നു. പിന്നാലെ ലഖ്നൗ നായകന് കെ എല് രാഹുലിനോട് ദേഷ്യപ്പെടുന്ന ടീം ഉടമ സഞ്ജീവ് ഗോയങ്കയുടെ ദൃശ്യങ്ങള് സമൂഹമാധ്യമങ്ങളില് പ്രചരിച്ചിരുന്നു. പിന്നാലെ സഞ്ജീവ് ഗോയങ്കയുടെ നടപടി ശരിയല്ലെന്ന് വിമര്ശിക്കുകയാണ് മുന് താരങ്ങള്.
ഗോയങ്ക രാഹുലിന് അമിത സമ്മര്ദ്ദമാണ് നല്കിയതെന്ന് ന്യൂസിലന്ഡ് മുന് പരിശീലകന് മൈക്ക് ഹെസ്സന് പ്രതികരിച്ചു. ഗോയങ്കയുടെ ആശങ്കകളാണ് അയാള് സംസാരിക്കുന്നത്. ആദ്യ പന്ത് മുതല് സണ്റൈസേഴ്സിന്റെ കൈയ്യിലായിരുന്നു മത്സരം. അവരുമായി ലഖ്നൗവിനെ താരത്യമപ്പെടുത്തിയാല് വലിയ അന്തരം ഉണ്ടാകുമെന്നും ഹെസ്സന് വ്യക്തമാക്കി.
എനിക്ക് യുവരാജ് ആകണം; നാലാം നമ്പറിൽ പകരക്കാരനാകാൻ അഭിഷേക് ശർമ്മസ്വന്തം ടീമിനെക്കുറിച്ച് ചിന്തിക്കുന്നത് നല്ലതാണെന്ന് പറഞ്ഞ ഗ്രെയിം സ്മിത്ത് ഇത് അടച്ചിട്ട മുറിയില് നടത്തേണ്ട ചര്ച്ചയാണെന്നും കൂട്ടിച്ചേര്ത്തു. നിരവധി ക്യാമറകള്ക്ക് മുന്നിലാണ് ഇത്തരമൊരു സംസാരം നടന്നിരിക്കുന്നത്. ഇനി എന്താണ് നടന്നതെന്ന് കെ എല് രാഹുല് മാധ്യമങ്ങള്ക്ക് മുന്നില് വ്യക്തമാക്കണമെന്നും ഗ്രെയിം സ്മിത്ത് വ്യക്തമാക്കി.