
മുംബൈ: ഇന്ത്യന് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരങ്ങളാണ് യുവരാജ് സിംഗും രോഹിത് ശര്മ്മയും. യുവരാജ് സിംഗ് മികച്ച രീതിയില് കളിക്കുമ്പോഴാണ് രോഹിത് ടീമിലേക്ക് കടന്നുവരുന്നത്. ഒരു പുതുമുഖ താരമായി ഇന്ത്യന് ടീമിലേക്ക് കടന്നുവന്ന ഓര്മ്മകള് പങ്കുവെയ്ക്കുകയാണ് രോഹിത് ശര്മ്മ.
ഒരിക്കല് ടീം ബസില്, താന് അറിയാതെ യുവരാജ് സിംഗിന്റെ സീറ്റില് ഇരുന്നു. യുവി തന്നോട് മാറാന് ആവശ്യപ്പെട്ടു. കണ്ണുകള്കൊണ്ടുള്ള ആംഗ്യം കാട്ടിയാണ് യുവിയുടെ വാക്കുകള്. അത് യുവരാജിന്റെ സീറ്റാണെന്ന് തന്റെ ഒപ്പമിരുന്ന ആര് പി സിംഗ് പറഞ്ഞു. ഓരോ സീറ്റിലും താരങ്ങളുടെ പേര് എഴുതിയത് കണ്ടിരുന്നില്ലെന്നും രോഹിത് പ്രതികരിച്ചു.
'പെർഫെക്ട് പീയൂഷ്'; പോരാട്ടം തുടരുന്ന ലെഗ് സ്പിന്നർയുവി ആളുകളെ ഭയപ്പെടുത്തുമായിരുന്നു. ഞങ്ങളെയും യുവി ഭയപ്പെടുത്തിയിട്ടുണ്ടെന്നും ഒരു ചെറു പുഞ്ചരിയോടെ രോഹിത് ഓർത്തെടുത്തു. പിൽക്കാലത്ത് രോഹിതിന് വലിയ പിന്തുണയാണ് യുവി നൽകിയത്. 2011ലെ ഏകദിന ലോകകപ്പിൽ ഇടം ലഭിക്കാതിരുന്ന രോഹിതിനോട് പ്രതിസന്ധിയിൽ തളരരുതെന്നും ഈ സമയം കഠിനാദ്ധ്വാനം ചെയ്യണമെന്നും യുവരാജ് പറഞ്ഞു. ദിവസങ്ങള്ക്ക് മുമ്പ് ട്വന്റി 20 ലോകകപ്പിന് തയ്യാറെടുക്കുന്ന ഇന്ത്യന് നായകന് രോഹിത് ശര്മ്മയ്ക്ക് യുവരാജ് സിംഗ് ആശംസകള് നേര്ന്നിരുന്നു. ഏറ്റവും അടുത്ത സുഹൃത്തിന് ആശംസകള് എന്നാണ് യുവരാജ് പറഞ്ഞത്.