'സൂര്യകുമാര് ടീമിലുള്ളത് ഭാഗ്യമാണ്, അവന് എതിരാളികളെ തകര്ക്കുന്നു'; പ്രശംസിച്ച് ഹാര്ദ്ദിക്

സൂര്യകുമാറിന്റെ വെടിക്കെട്ട് സെഞ്ച്വറിയാണ് മുംബൈയെ വിജയത്തിലെത്തിച്ചത്

dot image

മുംബൈ: സൂര്യകുമാര് യാദവ് ടീമിലുള്ളത് ഭാഗ്യമാണെന്ന് മുംബൈ ഇന്ത്യന്സ് ക്യാപ്റ്റന് ഹാര്ദ്ദിക് പാണ്ഡ്യ. സണ്റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തില് സെഞ്ച്വറി നേടിയ സൂര്യകുമാറാണ് മുംബൈ ഇന്ത്യന്സിന് വിജയം സമ്മാനിച്ചത്. പരിക്കിനെ തുടര്ന്ന് വിശ്രമത്തിലായിരുന്ന സൂര്യകുമാര് കളിക്കളത്തിലേക്ക് തിരിച്ചെത്തിയതിന് ശേഷമുള്ള ഏറ്റവും മികച്ച പ്രകടനമായിരുന്നു ഇത്. ഇപ്പോള് താരത്തിന്റെ പ്രകടനത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുംബൈ ക്യാപ്റ്റന് ഹാര്ദ്ദിക്.

'സൂര്യകുമാര് യാദവിന്റെ പ്രകടനം അവിശ്വസനീയമായിരുന്നു. റണ്സ് അടിച്ചുകൂട്ടുന്നതിലുപരി ബൗളര്മാരില് സമ്മര്ദ്ദം ചെലുത്താന് അദ്ദേഹത്തിന് സാധിച്ചു. അദ്ദേഹം എതിരാളികളെ തകര്ക്കുമെന്നത് തികഞ്ഞ ആത്മവിശ്വാസമാണ്. സൂര്യകുമാര് എന്റെ ടീമിലുള്ളത് ഭാഗ്യമാണ്. ഇനിയും ഇത്തരം ഇന്നിങ്സുകള് അദ്ദേഹത്തില് നിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു', മത്സരത്തിന് ശേഷം ഹാര്ദ്ദിക് പറഞ്ഞു.

'മുംബൈയെ ഞാന് വിജയിപ്പിക്കണമെന്നുള്ളതായിരുന്നു ആ സമയം ആവശ്യപ്പെട്ടത്'; സൂര്യകുമാര് യാദവ്

വാങ്കഡെയില് ആദ്യം ബാറ്റുചെയ്ത സണ്റൈസേഴ്സ് എട്ട് വിക്കറ്റ് നഷ്ടത്തില് 173 റണ്സെടുത്തു. മറുപടി പറഞ്ഞ മുംബൈ 17.2 ഓവറില് മൂന്ന് വിക്കറ്റ് നഷ്ടത്തില് ലക്ഷ്യത്തിലെത്തി. സൂര്യകുമാര് യാദവിന്റെ സെഞ്ച്വറിയാണ് മുംബൈയെ അനായാസ വിജയത്തിലേക്ക് നയിച്ചത്. നാലാമനായി ക്രീസിലെത്തിയ സൂര്യ 51 പന്തില് 12 ഫോറും ആറ് സിക്സും സഹിതം 102 റണ്സുമായി പുറത്താകാതെ നിന്നു. താരത്തിന്റെ രണ്ടാമത്തെ ഐപിഎല് സെഞ്ച്വറിയാണിത്.

dot image
To advertise here,contact us
dot image