
ഇസ്ലാമബാദ്: ട്വന്റി 20 ലോകകപ്പ് തുടങ്ങാനിരിക്കെ പാകിസ്താൻ ക്രിക്കറ്റിൽ അസ്വസ്ഥതകൾ പുകയുന്നു. താരങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടായതായി സംശയം ജനിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവരികയാണ്. പാകിസ്താൻ ക്രിക്കറ്റ് ടീം നായകൻ ബാബർ അസമും ഇമാദ് വസിമും തമ്മിലാണ് വീഡിയോയിൽ കടുത്ത ഭാഷയിൽ സംസാരിക്കുന്നത്.
അതിനിടെ താനും ബാബർ അസമും തമ്മിൽ യാതൊരു തർക്കവും ഉണ്ടായിട്ടില്ലെന്ന് ഇമാദ് വസിം പറയുന്ന മറ്റൊരു വീഡിയോയും പ്രചരിക്കുന്നുണ്ട്. എന്നാൽ സത്യാവസ്ഥ എന്തെന്നറിയാതെ പാകിസ്താൻ ക്രിക്കറ്റ് ആരാധകരും വിഷമത്തിലാണ്.
'ഒരൊറ്റ ഉപാധി'; പാകിസ്താനിൽ ക്രിക്കറ്റ് കളിക്കുന്നതിൽ ബിസിസിഐWhat happened???#BabarAzam𓃵 #PakistanCricket #Cricket pic.twitter.com/caIkxZKxum
— Urooj Jawed🇵🇰 (@uroojjawed12) May 6, 2024
Imad wasim.. Hum teeno boht achy dost hen 🤡#PakistanCricket #Cricket #BabarAzam pic.twitter.com/wR1fs01MLO
— Urooj Jawed🇵🇰 (@uroojjawed12) May 4, 2024
ഏകദിന ലോകകപ്പിലെ മോശം പ്രകടനത്തിന് പിന്നാലെ പാകിസ്താൻ നായകൻ ബാബർ അസമിന് സ്ഥാനം നഷ്ടമായിരുന്നു. പിന്നാലെ ഷഹീൻ ഷാ അഫ്രീദി നായകനായി. എങ്കിലും ഷഹീനിന്റെ ക്യാപ്റ്റൻസിയിൽ തൃപ്തി വരാതെ പാകിസ്താൻ ക്രിക്കറ്റ് ടീം വീണ്ടും ബാബർ അസമിന് നായകസ്ഥാനം തിരിച്ചുനൽകി.