ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് അത്ഭുതക്യാച്ച്; താരമായി മലയാളി പെൺകുട്ടി

മലയാളി താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ക്യാച്ചിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളിൽ തരംഗമാണ്.

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് അത്ഭുതക്യാച്ച്; താരമായി മലയാളി പെൺകുട്ടി
dot image

തലശ്ശേരി: ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് പറക്കും ക്യാച്ചുമായി മലയാളി താരം. കേരള സീനിയർ താരം അലീന സുരേന്ദ്രനാണ് പറക്കും ക്യാച്ചുമായി ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചത്. വ്യാഴാഴ്ച തലശ്ശേരിയിൽ നടന്ന കോടിയേരി ബാലകൃഷ്ണൻ സ്മാരക വനിതാ ട്വന്റി 20 ക്രിക്കറ്റ് ടൂർണമെന്റിലാണ് അലീന സുരേന്ദ്രൻ അത്ഭുത ക്യാച്ചെടുത്ത് വിസ്മയിപ്പിച്ചത്.

നെസ്റ്റ് കൺസ്ട്രഷൻസും ഓഫറി ക്ലബ്ബും തമ്മിലായിരുന്നു മത്സരം. 10 മീറ്ററോളം ഓടിയശേഷം തകർപ്പൻ ഒരു ഡൈവിലൂടെ അലീന പന്ത് കൈപ്പിടിയിലാക്കി. ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരങ്ങളായ സ്മൃതി മന്ദാന, ജെമീമ റോഡ്രിഗസ്, അഞ്ജലി സർവാനി, ആശ ശോഭന തുടങ്ങിയവർ അലീനയെ അഭിനന്ദിച്ച് രംഗത്തെത്തി.

'ഇങ്ങോട്ടൊന്നും പറയേണ്ട'; വിരാട് കോഹ്ലിയെ വിമർശിച്ച് സുനിൽ ഗാവസ്കർ

മലയാളി താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ക്യാച്ചിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളിൽ തരംഗമാണ്. രണ്ടുദിവസത്തിനിടെ ആറുലക്ഷത്തിലേറെ ആളുകൾ വീഡിയോ കണ്ടുകഴിഞ്ഞു. ഇടുക്കി അടിമാലി സ്വദേശിനിയാണ് അലീന. ഇടംകൈ ബാറ്ററായ യുവതാരത്തിന്റെ അടുത്ത ലക്ഷ്യം വനിതാ ഐപിഎൽ ആണ്. അതുവഴി ഇന്ത്യൻ ക്രിക്കറ്റിലേക്ക് എത്താനും 23കാരിയായ താരം ലക്ഷ്യമിടുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us