ഏകാനയില് നരെയ്ന് കൊടുങ്കാറ്റ്; ലഖ്നൗവിന് മുന്നില് കൊല്ക്കത്തന് റണ്മല

ലഖ്നൗവിന് വേണ്ടി നവീന് ഉല് ഹഖ് മൂന്ന് വിക്കറ്റ് വീഴ്ത്തി

ഏകാനയില് നരെയ്ന് കൊടുങ്കാറ്റ്; ലഖ്നൗവിന് മുന്നില് കൊല്ക്കത്തന് റണ്മല
dot image

ലഖ്നൗ: ഇന്ത്യന് പ്രീമിയര് ലീഗില് ലഖ്നൗ സൂപ്പര് ജയന്റ്സിന് മുന്നില് കൂറ്റന് വിജയലക്ഷ്യമുയര്ത്തി കൊല്ക്കത്ത നൈറ്റ് റൈഡേഴ്സ്. ആദ്യം ബാറ്റുചെയ്ത കൊല്ക്കത്ത നിശ്ചിത 20 ഓവറില് ആറ് വിക്കറ്റ് നഷ്ടത്തില് 235 റണ്സ് അടിച്ചുകൂട്ടി. ഏകാന സ്റ്റേഡിയത്തിലെ റെക്കോര്ഡ് സ്കോറാണിത്

39 പന്തില് 81 റണ്സെടുത്ത നരെയന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് കൊല്ക്കത്തയെ ഹിമാലയന് ടോട്ടലിലേക്ക് നയിച്ചത്. ഏഴ് സിക്സും ആറ് ബൗണ്ടറിയുമാണ് നരെയ്ന്റെ ബാറ്റില് നിന്ന് പിറന്നത്. ലഖ്നൗവിന് വേണ്ടി നവീന് ഉല് ഹഖ് മൂന്ന് വിക്കറ്റ് വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങേണ്ടിവന്ന കൊല്ക്കത്തയ്ക്ക് വെടിക്കെട്ട് തുടക്കമാണ് ലഭിച്ചത്. ഓപ്പണിങ് വിക്കറ്റില് 61 റണ്സെടുക്കാന് ഫിലിപ്പ് സാള്ട്ട്-സുനില് നരെയ്ന് സഖ്യത്തിന് സാധിച്ചു. 14 പന്തില് 32 റണ്സെടുത്ത സാള്ട്ട് അഞ്ചാം ഓവറില് നവീന് ഉള് ഹഖിന് വിക്കറ്റ് നല്കിയാണ് മടങ്ങിയത്.

വണ്ഡൗണായി എത്തിയ അംഗ്കൃഷ് രഘുവംശി നരെയ്നൊപ്പം മികച്ച കൂട്ടുകെട്ട് പടുത്തുയര്ത്തി. സ്കോര് 140ലെത്തിയതിന് പിന്നാലെ നരെയ്ന് പോരാട്ടം അവസാനിപ്പിച്ചു. 12-ാമത്തെ ഓവറിലെ അവസാന പന്തില് നരെയ്നെ രവി ബിഷ്ണോയ് സ്വന്തം പന്തില് പിടികൂടുകയായിരുന്നു. പകരമെത്തിയ ആന്ദ്രെ റസ്സലിന് കാര്യമായ സംഭാവന നല്കാനായില്ല. 8 പന്തില് 12 റണ്സെടുത്ത റസ്സലിനെ നവീന് മടക്കി.

ധരംശാലയില് 'വിസിലടി'; ജഡേജയുടെ ഓള്റൗണ്ട് മികവില് ചെന്നൈയ്ക്ക് നിര്ണായകവിജയം

പിന്നാലെ ക്രീസിലെത്തിയ റിങ്കു സിങ്- ശ്രേയസ് അയ്യര് കൂട്ടുകെട്ട് കൊല്ക്കത്തയെ 200 കടത്തി. ഇതിന് പിന്നാലെ റിങ്കുവിനെ (11 പന്തില് 16) നവീന് ഉല് ഹഖ് മാര്കസ് സ്റ്റോയിനിസിന്റെ കൈകളിലെത്തിച്ചു. അവസാന ഓവറിലെ മൂന്നാം പന്തില് ശ്രേയസ് അയ്യര് (15 പന്തില് 23) വീണു. റിങ്കുവിന് പകരമെത്തിയ രമണ്ദീപ് സിങ് പുറത്താകാതെ 6 പന്തില് 25 റണ്സ് നേടി അവസാന ഓവറുകളില് തകര്ത്തടിച്ചതോടെ ടീം സ്കോര് 235ലെത്തി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us