ഇത്ര നേരത്തെ പരിശീലനത്തിന് വന്നോ? ഗില്ലിനോട് കോഹ്ലി

ഇരുവരും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം വ്യക്തമാക്കുന്നതായിരുന്നു ദൃശ്യങ്ങൾ.

dot image

ബെംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിൽ മോശം ഫോമിലാണ് ശുഭ്മൻ ഗിൽ. ഇത് ട്വന്റി 20 ലോകകപ്പ് തിരഞ്ഞെടുപ്പിൽ താരത്തിന് തിരിച്ചടിയായി. റിസർവ്വ് നിരയിലാണ് ഗില്ലിന് ഇടം ലഭിച്ചത്. പിന്നാലെ ഗില്ലിനെ തമാശ രൂപേണ കളിയാക്കി രംഗത്തെത്തിയിരിക്കുകയാണ് സഹതാരം വിരാട് കോഹ്ലി.

ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും ഗുജറാത്ത് ടൈറ്റൻസും ഇന്ന് മത്സരത്തിനിറങ്ങുകയാണ്. ഇതിന് മുമ്പാണ് ഇരുവരും കണ്ടുമുട്ടിയത്. ഗില്ലിനെ കണ്ട കോഹ്ലി ഇത്ര നേരത്തെ താങ്കൾ പരിശീലനത്തിനെത്തിയോ എന്ന് തമാശയായി ചോദിച്ചു. ഇരുവരും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം വ്യക്തമാക്കുന്നതായിരുന്നു ദൃശ്യങ്ങൾ.

'റിഷഭ് പന്തിനെ വിവാഹം ചെയ്യുമോ?' നടി ഉർവശി റൗട്ടേലയുടെ മറുപടി

സീസണിൽ ഇരുടീമുകളും അഹമ്മദാബാദിൽ ഏറ്റുമുട്ടിയപ്പോൾ വിജയം റോയൽ ചലഞ്ചേഴ്സിനൊപ്പമായിരുന്നു. വിൽ ജാക്സിന്റെ വെടിക്കെട്ട് കണ്ട മത്സരത്തിൽ ഗുജറാത്ത് ഉയർത്തിയ ലക്ഷ്യം ബെംഗളൂരു അനായാസം മറികടന്നു. ഇത്തവണ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇരുടീമുകളും ഏറ്റുമുട്ടുന്നു. പ്ലേ ഓഫ് സാധ്യതകൾ നിലനിർത്താൻ ഇരുവർക്കും മികച്ച ജയം തന്നെ ആവശ്യമാണ്.

dot image
To advertise here,contact us
dot image