
May 15, 2025
07:38 PM
മുംബൈ: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ വിജയിക്കാൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് യാതൊരു അവകാശവുമില്ലായിരുന്നുവെന്ന് ഷെയ്ൻ വാട്സൺ. ഒരു ഘട്ടത്തിൽ അഞ്ചിന് 57 എന്ന് തകർന്ന ടീമാണ് കൊൽക്കത്ത. പിന്നെ അവരുടെ താരങ്ങൾ മികച്ച പോരാട്ടം കാഴ്ചവെച്ചു. എന്നാൽ അതിന് കാരണമായത് മുംബൈ ടീമിന്റെ തീരുമാനങ്ങളാണെന്ന് പറയുകയാണ് വാട്സൺ.
മുംബൈ ഇന്ത്യൻസ് നടത്തിയ ചില ബൗളിംഗ് തീരുമാനങ്ങൾ അമ്പരപ്പിക്കുന്നതാണ്. അത് കൊൽക്കത്തയ്ക്ക് മേൽക്കൈ നൽകി. മത്സരത്തിന്റെ തുടക്കത്തിലും അവസാനവും കൊൽക്കത്ത വിക്കറ്റ് നഷ്ടപ്പെടുത്തി. എന്നാൽ മധ്യഓവറുകളിൽ അനായാസം റൺസ് അടിച്ച് കൂട്ടാൻ കഴിഞ്ഞെന്നും വാട്സൺ ചൂണ്ടിക്കാട്ടി.
'ക്രിക്കറ്റ് ജീവിതത്തിൽ ധോണി എന്റെ പിതാവ്'; മതീഷ പതിരാനമത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത 169 റൺസിന് ഓൾ ഔട്ടായി. വെങ്കിടേഷ് അയ്യർ നേടിയ 70, മനീഷ് പാണ്ഡെ 42 എന്നിവർ നന്നായി കളിച്ചു. മറുപടി പറഞ്ഞ മുംബൈ 145 റൺസിന് എല്ലാവരും പുറത്തായി. സൂര്യുകുമാർ യാദവിന്റെ 56 റൺസാണ് മുംബൈ നിരയുടെ കരുത്തായത്.