
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം റിഷഭ് പന്തിനെയും പാകിസ്താൻ പേസർ നസീം ഷായെക്കുറിച്ചും ബോളിവുഡ് സൂപ്പർ താരം ഉർവശി റൗട്ടേലയുടെ വാക്കുകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. വാഹനാപകടത്തിൽ നിന്ന് തിരികെ കളത്തിലേക്ക് മടങ്ങിവന്ന റിഷഭ് പന്തിനെ ഇന്ത്യയുടെ അഭിമാനമെന്ന് ഉർവശി വിശേഷിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിവാഹം ഉൾപ്പടെയുള്ള കാര്യങ്ങളിൽ നടി ചോദ്യം നേരിട്ടത്. എന്നാൽ കൃത്യമായ മറുപടികളോടെ താരസുന്ദരി എല്ലാ ചോദ്യങ്ങളെയും മറികടന്നു.
'റിഷഭ് പന്ത് നിങ്ങളെ ഒരുപാട് ബഹുമാനിക്കുന്നു. അത്തരത്തിൽ ഒരു സംസാരമുണ്ട്. നിങ്ങൾ റിഷഭ് പന്തിനെ വിവാഹം ചെയ്താൽ അതിൽ ഞങ്ങൾ ഏറെ സന്തോഷിക്കും'. എന്നായിരുന്നു അവതാരകയുടെ ആദ്യ ചോദ്യം. എന്നാൽ 'ഇതിന് മറുപടിയില്ല' എന്ന് നടി പ്രതികരിച്ചു. 'പാകിസ്താൻ പേസർ നസീം ഷായ്ക്ക് ഒരു ഹാഷ്ടാഗ് പറയൂ' എന്നതായിരുന്നു അടുത്ത ചോദ്യം. 'ബൗളർ' എന്ന് താരസുന്ദരി മറുപടി നൽകി.
ഒരുപാട് ചോദ്യങ്ങളുണ്ട്, എല്ലാത്തിനും മറുപടി പറയാം; തോൽവിയിൽ ഹാർദ്ദിക്ക് പാണ്ഡ്യUrvashi Rautela talking about comments on marrying Rishabh Pant in a latest podcast 😵
— Riseup Pant (@riseup_pant17) May 3, 2024
Video Credits @filmygyan #ipl pic.twitter.com/1Ps5s3xvk2
'നസീം ഷാ ഇന്ത്യയിലും പാകിസ്താനിലും ഏറെ പ്രസിദ്ധനാണ്. അയാളെ കാണാൻ ഏറെ ഭംഗിയുണ്ട്.' അവതാരക വീണ്ടും പറഞ്ഞു. 'താങ്കൾ ഈ ജോലി ചെയ്യുന്ന കാലത്തോളം അത് അങ്ങനെ തന്നെയാവു'മെന്ന് നടി മറുപടി നൽകി. 'നസീം ഷായോട് പെൺകുട്ടികൾക്ക് ഒരു ഇഷ്ടമുണ്ടെന്നായിരുന്നു' പിന്നാലെ അവതാരിക പറഞ്ഞത്. 'അത് ശരിയാണെന്ന്' ഉർവശി മറുപടി നൽകി.