
ഹൈദരാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ വിജയവഴിയിൽ തിരിച്ചെത്തിയിരിക്കുകയാണ് സൺറൈസേഴ്സ് ഹൈദരാബാദ്. അവസാന പന്ത് വരെ നീണ്ട പോരാട്ടത്തിൽ ഒറ്റ റണ്ണിനാണ് സൺറൈസേഴ്സിന്റെ വിജയം. പിന്നാലെ ആവേശജയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഹൈദരാബാദ് നായകൻ പാറ്റ് കമ്മിൻസ്.
മികച്ചൊരു മത്സരത്തിനാണ് അവസാനമായത്. വിജയിക്കാനായതിൽ ഏറെ സന്തോഷം. ഇത് ട്വന്റി 20 ക്രിക്കറ്റാണ്. ഇവിടെ എന്ത് വേണമെങ്കിലും സംഭവിക്കാം. ഭുവനേശ്വർ കുമാർ അവസാന പന്ത് വളരെ നന്നായി എറിഞ്ഞു. മധ്യഓവറുകളിൽ വിക്കറ്റെടുക്കാനാണ് സൺറൈസേഴ്സ് ശ്രമിച്ചത്. എന്നാൽ ഭാഗ്യവശാൽ അവസാന ഓവറുകളിൽ ഞങ്ങൾക്ക് വിക്കറ്റ് ലഭിച്ചുവെന്നും കമ്മിൻസ് പ്രതികരിച്ചു.
ജയ്സ്വാളിനും പരാഗിനും അഭിനന്ദനങ്ങൾ; തോൽവിയിൽ പ്രതികരിച്ച് സഞ്ജുരാജസ്ഥാൻ 200 റൺസ് പിന്തുടർന്ന് വിജയിക്കുമെന്ന് കരുതിയിരുന്നു. നിതീഷ് കുമാർ നന്നായി കളിച്ചു. ബാറ്റുകൊണ്ടും പന്തുകൊണ്ടും തിളങ്ങാൻ കഴിയാവുന്ന താരമാണ് നിതീഷ്. ഒരു മികച്ച താരം. സാഹചര്യങ്ങൾക്ക് അനുസരിച്ചുള്ള താരത്തിന്റെ പ്രകടനം നിർണായകമായെന്നും പാറ്റ് കമ്മിൻസ് വ്യക്തമാക്കി.