
2024 ടി20 ലോകകപ്പിനുള്ള ടീം പ്രഖ്യാപിച്ച് വെസ്റ്റ് ഇന്ഡീസ്. റോവ്മാന് പവല് നയിക്കുന്ന 15 അംഗടീമില് അല്സാരി ജോസഫാണ് വൈസ് ക്യാപ്റ്റന്. അമേരിക്കയ്ക്കൊപ്പം ടി20 ലോകകപ്പിന്റെ സഹ ആതിഥേയര് കൂടിയാണ് വെസ്റ്റ് ഇന്ഡീസ്.
നിക്കോളാസ് പൂരന്, ഷിംറോണ് ഹെറ്റ്മെയര്, ആന്ദ്രേ റസല് തുടങ്ങി കരുത്തരുടെ പടയാണ് വിന്ഡീസ് പ്രഖ്യാപിച്ചത്. ഓസ്ട്രേലിയയ്ക്കെതിരായ ഗാബ ടെസ്റ്റില് വെസ്റ്റ് ഇന്ഡീസിന്റെ വിജയശില്പ്പിയായ ഷമര് ജോസഫും സ്ക്വാഡിലുണ്ട്. താരത്തിന്റെ ടി20 അന്താരാഷ്ട അരങ്ങേറ്റമായിരിക്കും ലോകകപ്പിലൂടെ ഉണ്ടാവുക.
West Indies reveal their ICC Men’s #T20WorldCup 2024 squad 👀https://t.co/AEAc0okuoD
— ICC (@ICC) May 3, 2024
ടി20 ലോകകപ്പിനുള്ള വെസ്റ്റ് ഇന്ഡീസ് ടീം: റോവ്മാന് പവല് (ക്യാപ്റ്റന്), അല്സാരി ജോസഫ് (വൈസ് ക്യാപ്റ്റന്), ജോണ്സണ് ചാള്സ്, റോസ്റ്റണ് ചേസ്, ഷിംറോണ് ഹെറ്റ്മെയര്, ഷമര് ജോസഫ്, ബ്രാന്ഡന് കിംഗ്, നിക്കോളാസ് പൂരന്, ഷായ് ഹോപ്പ്, ആന്ദ്രെ റസല്, റൊമാരിയോ ഷെപ്പേര്ഡ്, ജേസണ് ഹോള്ഡര്, അകീല് ഹൊസൈന്, ഗുഡകേശ് മോട്ടി, ഷെര്ഫാന് റുഥര്ഫോര്ഡ്.