
/sports-new/cricket/2024/05/02/no-6-in-world-ranking-but-not-in-india-squad-t20-world-cup-winner-questions-star-bowlers-absence
ഡൽഹി: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. ഒരുപിടി മികച്ച താരങ്ങൾ ടീമിൽ ഇടം പിടിച്ചെന്നാണ് വിലയിരുത്തൽ. എങ്കിലും ചില താരങ്ങളെ ടീമിൽ ഉൾപ്പെടുത്താത്തതിൽ വിമർശനങ്ങളും ഉയരുന്നുണ്ട്. സ്പിന്നർ രവി ബിഷ്ണോയ്ക്ക് ഇന്ത്യൻ ടീമിൽ അവസരം നൽകാത്തതിലാണ് ഇന്ത്യൻ മുൻ താരം ഇർഫാൻ പഠാൻ രംഗത്തെത്തിയിരിക്കുന്നത്.
ട്വന്റി 20 ലോക റാങ്കിങ്ങിൽ ആറാം സ്ഥാനത്താണ് രവി ബിഷ്ണോയി. പക്ഷേ ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടമില്ല. ഇത് അതിശയമായിരിക്കുന്നുവെന്ന് പഠാൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
സമ്മർദ്ദങ്ങളെ മറികടക്കുന്ന ബാറ്റിംഗ് വിസ്മയം; ചെന്നൈയിൽ റുതുരാജ് സൂപ്പർ കിങ്ങ്ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ രണ്ട് ലെഗ് സ്പിന്നർമാരാണ് ഇടം പിടിച്ചിരിക്കുന്നത്. കുൽദീപ് യാദവിനൊപ്പം യൂസ്വേന്ദ്ര ചഹലും ഇത്തവണ ലോകകപ്പ് ടീമിലേക്കെത്തി. ഓഫ് സ്പിന്നറായി രവീന്ദ്ര ജഡേജയാണ് ലോകകപ്പ് ടീമിൽ ഇടം പിടിച്ചിരിക്കുന്നത്.