
May 21, 2025
06:17 PM
കൊൽക്കത്ത: ഇന്ത്യൻ ക്രിക്കറ്റിന്റെയും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെയും നിർണായക താരമാണ് കുൽദീപ് യാദവ്. ക്രിക്കറ്റ് കരിയറിന് ശേഷം തന്റെ പദ്ധതികൾ നേരത്തെ വെളിപ്പെടുത്തുകയാണ് യുവതാരം. ഇന്ത്യൻ ഫുട്ബോളിന്റെ ഭാവിക്കായി സാധ്യമായതെല്ലാം ചെയ്യണമെന്നാണ് കുൽദീപിന്റെ ആഗ്രഹം.
ഇന്ത്യൻ ഫുട്ബോളിൽ ഒരുപാട് മികച്ച താരങ്ങളുണ്ട്. എന്നാൽ അവർക്ക് ആവശ്യമായ പിന്തുണ എവിടെ നിന്നും ലഭിക്കുന്നില്ല. ക്രിക്കറ്റ് കരിയറിന് ശേഷം താൻ ഒരു ഫുട്ബോൾ അക്കാദമി തുടങ്ങാൻ ആഗ്രഹിക്കുന്നതായി രവിചന്ദ്രൻ അശ്വിന്റെ യുടൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ കുൽദീപ് പ്രതികരിച്ചു.
ഗാംഗുലിയുടെ റെക്കോർഡ് തകർത്ത് ഫിൽ സോൾട്ട്; അഭിനന്ദിച്ച് ഗംഭീർസ്പാനിഷ് ഫുട്ബോൾ ക്ലബ് ബാഴ്സലോണയുടെ കടുത്ത ആരാധകനാണ് കുൽദീപ്. എങ്കിലും പോള് സ്കോള്സ്, ഗാരി നെവിൽ എന്നിവരോടുള്ള കടുത്ത ആരാധനകൊണ്ട് ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിനെയും താരം ഇഷ്ടപ്പെട്ടിരുന്നു. യുണൈറ്റഡ് മുൻ താരം ഡേവിഡ് ബെക്കാമിനോട് കുൽദീപ് ഇക്കാര്യം തുറന്നുപറഞ്ഞിട്ടുണ്ട്.