
ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ തുടർച്ചയായ രണ്ടാം തോൽവി വഴങ്ങിയിരിക്കുകയാണ് സൺറൈസേഴ്സ് ഹൈദരാബാദ്. ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ 78 റൺസിന്റെ വലിയ തോൽവിയാണ് പാറ്റ് കമ്മിൻസിന്റെ ടീം നേരിട്ടത്. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് ഹൈദരാബാദ് തോൽവി നേരിടുന്നത്. പിന്നാലെ ടീമിന്റെ തിരിച്ചടിയിൽ പ്രതികരിക്കുകയാണ് സൺറൈസേഴ്സ് നായകൻ പാറ്റ് കമ്മിൻസ്.
ട്വന്റി 20 എപ്പോഴും ബാറ്റർമാർക്ക് അനുകൂലമാണ്. എന്നാൽ അത് പുതിയൊരു തലത്തിലേക്ക് മാറുന്നത് ഈ സീസണിൽ കണ്ടു. ആക്രമിച്ച് കളിക്കുന്ന ബാറ്റർമാരെക്കൊണ്ട് മാത്രമെ ഈ ടൂർണമെന്റ് വിജയിക്കാൻ സാധിക്കൂ. ഞാൻ തുറന്നുപറയുന്നു. മികച്ചൊരു ബൗളിംഗ് യൂണിറ്റ് ഞങ്ങൾക്കില്ല. വിക്കറ്റിന്റെ രണ്ട് ഭാഗത്തേയ്ക്കും പന്ത് തിരിക്കുന്നതുകൊണ്ട് കാര്യമില്ല. കാരണം ഇത് ടെസ്റ്റ് ക്രിക്കറ്റല്ല. ഒപ്പം പിച്ചിൽ നിന്നും യാതൊരു പിന്തുണയും ലഭിക്കുന്നില്ലെന്നും കമ്മിൻസ് പറഞ്ഞു.
ടി20 ലോകകപ്പിൽ സഞ്ജു ആദ്യ കീപ്പർ, ജഡേജയെ ഒഴിവാക്കും; റിപ്പോർട്ട്വിക്കറ്റ് കിട്ടാൻ ഏറ്റവും നല്ല മാർഗം രണ്ടാമത് ബൗളിംഗ് ചെയ്യുകയാണ്. ഒരു ബാറ്റർ ആത്മവിശ്വാസത്തിലാകുകയും വലിയ ഷോട്ടുകൾക്ക് ശ്രമിക്കുകയും ചെയ്താൽ ചിലപ്പോൾ വിക്കറ്റ് വീണേക്കും. ഇത് ഒരു ബൗളർക്ക് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ബാറ്റർമാർ 270ന് മുകളിൽ സ്കോർ ചെയ്താൽ ബൗളർക്ക് സമ്മർദ്ദം കുറയും. രണ്ടാമത് ബാറ്റ് ചെയ്ത് വിജയിക്കാൻ സൺറൈസേഴ്സിന് കഴിയും. അതിനായുള്ള ശ്രമം തുടരുമെന്നും കമ്മിൻസ് വ്യക്തമാക്കി.