ആ അപകടം തന്നെ ഏറെ വേദനിപ്പിക്കുന്നു; റിഷഭ് പന്തിന്റെ തിരിച്ചുവരവിൽ ഷാരൂഖ് ഖാൻ

'കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ ഒരുപാട് യുവതാരങ്ങളുണ്ട്.'

dot image

കൊൽക്കത്ത: ഗുരുതര വാഹനാപടകത്തിൽ നിന്ന് ക്രിക്കറ്റ് ലോകത്തിലേക്ക് തിരികെ വന്നിരിക്കുകയാണ് റിഷഭ് പന്ത്. അപകടത്തിന്റെ തരിമ്പ് സൂചനപോലും റിഷഭ് പന്തിന്റെ ശരീരത്തിലില്ല. ഇന്ത്യൻ യുവവിക്കറ്റ് കീപ്പർക്കുണ്ടായ അപകടത്തിന്റെ ദിവസങ്ങൾ ഓർത്തെടുക്കുകയാണ് ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ. അതൊരു പേടിപ്പെടുത്തുന്ന രംഗമായിരുന്നുവെന്നാണ് ഷാരൂഖിന്റെ വാക്കുകൾ.

താൻ ആ വീഡിയോ കണ്ടിട്ടുണ്ട്. ആ അപകടത്തിന്റെ ഫലം എന്താകുമെന്ന് ആർക്കും പറയാൻ കഴിയില്ല. അതുകണ്ടാൽ അത്രമേൽ ദുഃഖം നമ്മുക്കുണ്ടാകും. കാരണം റിഷഭ് പന്തിനെപ്പോലുള്ള താരങ്ങൾ തനിക്ക് സ്വന്തം മക്കളെപോലെയാണ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ ഒരുപാട് യുവതാരങ്ങളുണ്ട്. അവർക്ക് പരിക്കേൽക്കരുതെന്ന് താൻ ആഗ്രഹിക്കുന്നതായി ഷാരൂഖ് ഖാൻ പറഞ്ഞു.

ഈ താരത്തെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തണം; ആഗ്രഹം തുറന്നുപറഞ്ഞ് ഷാരൂഖ് ഖാൻ

റിഷഭ് പന്ത് ഒരു കായിക താരം കൂടിയാണ്. അയാൾക്ക് അപകടം ഉണ്ടാകുമ്പോൾ ഇരട്ടി വേദനയുണ്ടാകുന്നു. പന്തിന് താൻ എല്ലാ ആശംസകളും നേരുന്നു. അയാളെ കാണുമ്പോൾ ആ അപകടം തന്റെ ഓർമ്മയിലേക്ക് വരും. അത് ഏറെ വേദനിപ്പിക്കുന്നതാണ്. പന്തിന് സുഖമെന്ന് താൻ വിശ്വസിക്കുന്നു. ഇത്ര മികച്ച ഒരു തിരിച്ചുവരവ് നടത്തിയ താരത്തെ ഓർത്ത് താൻ ഏറെ സന്തോഷവാനെന്നും ഷാരൂഖ് ഖാൻ വ്യക്തമാക്കി.

dot image
To advertise here,contact us
dot image