ഈഡനിൽ പന്തിനെ പറപ്പിച്ച് കൊൽക്കത്ത; അനായാസം നൈറ്റ് റൈഡേഴ്സ്

സോൾട്ട് പുറത്താകുമ്പോൾ കൊൽക്കത്ത വിജയം ഉറപ്പിച്ചിരുന്നു.

dot image

കൊൽക്കത്ത: ഇന്ത്യൻ പ്രീമിയർ ലീഗിൽ നിർണായക വിജയം സ്വന്തമാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ഡൽഹി ക്യാപിറ്റൽസിനെ ഏഴ് വിക്കറ്റിന് തകർത്താണ് ശ്രേയസ് അയ്യരും സംഘവും വിജയം ആഘോഷിച്ചത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഡൽഹി ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 153 റൺസെടുത്തു. 16.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഡൽഹി ക്യാപിറ്റൽസ് ലക്ഷ്യത്തിലെത്തി.

വലിയ സ്കോർ ലക്ഷ്യമിട്ട് ക്രീസിലെത്തിയ ഡൽഹിക്ക് തുടക്കം മുതൽ തിരിച്ചടികളേറ്റു. പേരുകേട്ട ബാറ്റിംഗ് നിരയിൽ ആർക്കും തന്നെ തിളങ്ങാൻ കഴിഞ്ഞില്ല. മുൻനിര തകർന്നപ്പോൾ 35 റൺസുമായി പുറത്താകാതെ നിന്ന കുൽദീപ് യാദവ് ടോപ് സ്കോററായി. 35 റൺസുമായി കുൽദീപ് പുറത്താകാതെ നിന്നു. ഡൽഹി നിരയിൽ വരുൺ ചക്രവർത്തി മൂന്ന് വിക്കറ്റെടുത്തു.

ഇപ്പോൾ 40 റൺസ് വഴങ്ങുന്നത് സ്വഭാവികം, ബൗളർമാർക്ക് ആശംസകൾ; മുഹമ്മദ് സിറാജ്

മറുപടി പറഞ്ഞ കൊൽക്കത്തയ്ക്ക് ഫിൽ സോൾട്ട് മികച്ച തുടക്കം നൽകി. 33 പന്തിൽ 68 റൺസുമായി സോൾട്ട് പുറത്താകുമ്പോൾ കൊൽക്കത്ത വിജയം ഉറപ്പിച്ചിരുന്നു. ശ്രേയസ് അയ്യർ 33 റൺസുമായും വെങ്കിടേഷ് അയ്യർ 26 റൺസുമായും പുറത്താകാതെ നിന്നു.

dot image
To advertise here,contact us
dot image